HOME
DETAILS

വ്യക്തമായ ലീഡില്‍ ബയേണ്‍ മ്യൂണിക്ക്

  
backup
March 11 2017 | 19:03 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b2%e0%b5%80%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%af%e0%b5%87%e0%b4%a3%e0%b5%8d%e2%80%8d

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ എതിരാളികളെ നിഷ്‌കരുണം തള്ളി ബയേണ്‍ മ്യൂണിക്കിന്റെ സ്വപ്‌നക്കുതിപ്പ് തുടരുന്നു. ഫ്രാങ്ക്ഫര്‍ടിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് അവര്‍ ബുണ്ടസ് ലീഗയിലെ ഒന്നാം സ്ഥാനത്ത് അജയ്യര്‍. രണ്ടാം സ്ഥാനത്തുള്ള ലെയ്പ്‌സിഗ് വോള്‍വ്‌സ്ബര്‍ഗിനോടു തോല്‍വി വഴങ്ങി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണു അവര്‍ പരാജയം വഴങ്ങിയത്. ലെയ്പ്‌സിഗ് തോറ്റതോടെ ഒന്നാമതുള്ള ബയേണിനു പത്തു പോയിന്റിന്റെ വ്യക്തമായ മുന്‍തൂക്കമാണു സ്വന്തമായത്. മൂന്നാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഹെര്‍ത്ത 2-1നു അട്ടിമറിച്ചതും ബയേണിനു ഗുണകരമായി മാറി. 59 പോയിന്റുമായി ബയേണ്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ ലെയ്പ്‌സിഗിനു 49ഉം ബൊറൂസിയക്ക് 43ഉം പോയിന്റ്. റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോളുകളും ഡഗ്ലസ് കോസ്റ്റ നേടിയ ഗോളുമാണ് ഫ്രാങ്ക്ഫര്‍ടിനെതിരേ ബാവേറിയന്‍സിനെ വിജയിപ്പിച്ചത്.
മറ്റു മത്സരങ്ങളില്‍ ഡാംസ്റ്റഡ് 2-1നു മെയ്ന്‍സിനെ പരാജയപ്പെടുത്തി. ബയര്‍ ലെവര്‍കൂസന്‍- വെര്‍ഡര്‍ ബ്രെമന്‍, ഫ്രീബര്‍ഗ്- ഹോഫെന്‍ഹെയിം പോരാട്ടങ്ങള്‍ 1-1നു സമനില.

എവര്‍ട്ടന് ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന്‍, ഹള്‍ സിറ്റി, ബേണ്‍മൗത്ത് ടീമുകള്‍ക്കു വിജയം. എവര്‍ട്ടന്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വെസ്റ്റ് ബ്രോംവിചിനെ പരാജയപ്പെടുത്തിയപ്പോള്‍ ബേണ്‍മൗത്ത് 3-2നു വെസ്റ്റ് ഹാം യുനൈറ്റഡിനേയും ഹള്‍ സിറ്റി 2-1നു സ്വാന്‍സീ സിറ്റിയേയും കീഴടക്കി. എവര്‍ട്ടനു വേണ്ടി ലുകാകു, മിരാല്ലെസ്, ഷനെയ്‌ദെര്‍ലിന്‍ എന്നിവര്‍ വല ചലിപ്പിച്ചു.

സെവിയ്യക്ക് വീണ്ടും സമനില
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മൂന്നാം സ്ഥാനത്തുള്ള സെവിയ്യക്ക് വീണ്ടും സമനില. കഴിഞ്ഞ ആഴ്ച ആല്‍വെസുമായി 1-1നു സമനിലയില്‍ പിരിഞ്ഞ അവര്‍ ഇന്നലെ ലെഗാനെസുമായും 1-1നു സമനില വഴങ്ങി. മൂന്നാം സ്ഥാനത്തുള്ള അവരുടെ പ്രതീക്ഷ തകിടം മറിക്കുന്നതാണു ഈ സമനില. മറ്റു മത്സരങ്ങളില്‍ എസ്പാന്യോള്‍ 4-3നു ലാസ് പല്‍മാസിനെ വീഴ്ത്തിയപ്പോള്‍ വലന്‍സിയ- സ്‌പോര്‍ടിങ് ഗിജോണ്‍ പോരാട്ടം 1-1നു സമനില.

യുവന്റസ് മുന്നേറുന്നു
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് മുന്നേറുന്നു. കരുത്തരുടെ പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ അവര്‍ എ.സി മിലാനെ 2-1നു തകര്‍ത്തു.

പി.എസ്.ജിക്ക് പ്രതീക്ഷ
പാരിസ്: നിര്‍ണായക പോരാട്ടം നടക്കുന്ന ഫ്രഞ്ച് ലീഗ് വണില്‍ രണ്ടാം സ്ഥാനത്തുള്ള നീസിനു അപ്രതീക്ഷിത സമനില. സീനിനെതിരായ പോരാട്ടത്തില്‍ അവര്‍ 2-2നു സമനില വഴങ്ങി. നീസിന്റെ സമനില ഇന്നു പോരിനിറങ്ങുന്ന നിലവിലെ ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നു പ്രതീക്ഷ നല്‍കുന്നു. ഇന്നു വിജയിക്കാന്‍ സാധിച്ചാല്‍ നീസിനെ പിന്തള്ളി പി.എസ്.ജിക്കു രണ്ടാം സ്ഥാനത്തേക്കുയരാം.

അവസരം കളഞ്ഞ് ഐസ്വാള്‍
ബംഗളൂരു: ഐ ലീഗില്‍ മികച്ച ലീഡ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരം ഐസ്വാള്‍ കളഞ്ഞുകുളിച്ചു. മിനെര്‍വ പഞ്ചാബിനെതിരായ മത്സരത്തില്‍ രണ്ടു ഗോളിനു മുന്നില്‍ നിന്ന അവര്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ വാങ്ങി 2-2നു സമനില വഴങ്ങി. വിജയിച്ചിരുന്നെങ്കില്‍ സുരക്ഷിതമായി ഒന്നാം സ്ഥാനത്തിരിക്കാമായിരുന്നു ഐസ്വാളിന്. അതേസമയം ഇന്നു പോരിനിറങ്ങുന്ന ഈസ്റ്റ് ബംഗാള്‍ മത്സരം വിജയിച്ചാല്‍ ഒന്നാം സ്ഥാനത്തേക്കുയരും. മറ്റു മത്സരങ്ങളില്‍ കരുത്തരായ ബംഗളൂരു എഫ്.സിയും മോഹന്‍ ബഗാനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ശിവാജിയന്‍സ് മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുംബൈ എഫ്.സിയെ തകര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  25 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  25 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  25 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  25 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  25 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  25 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  25 days ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

National
  •  25 days ago
No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  25 days ago
No Image

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  25 days ago