രോഗീ പരിചാരക സംഗമം നടത്തി
കാളികാവ്: പരിരക്ഷയ്ക്കു കീഴില്‍ രോഗീ പരിചാരക സംഗമം സംഘടിപ്പിച്ചു. കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന സംഗമത്തില്‍ ഗ്രാമപഞ്ചായത്തിലെ ഇരുനൂറിലധികം രോഗികളും അവരുടെ പരിചാരകരും പങ്കെടുത്തു. എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഖാലിദ് മാസ്റ്റര്‍, മെഡിക്കല്‍ ഓഫിസര്‍ പി.യു മുഹമ്മദ് നജീബ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. മുഹമ്മദലി, പരിരക്ഷ കോഡിനേറ്റര്‍ ജെ.എച്ച്.ഐ എ.പി പ്രമോദ് കുമാര്‍, ജില്ലാപഞ്ചായത്തംഗം ആലിപ്പറ്റ ജമീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുഫൈറ, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി ഹൈദരലി, പഞ്ചായത്തംഗങ്ങളായ പി. ഹാരിസ്, കെ. രാമചന്ദ്രന്, കെ. കുഞ്ഞാപ്പ ഹാജി, എന്‍. നൗഷാദ്, പുല്ലങ്കോട് എസ്റ്റേറ്റ് മേനേജര്‍ റെനി, സിബി വയലില്‍, ഗഫൂര്‍, ഉമ്മര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."