കെനിയ വെള്ളപ്പൊക്കം: മരണസംഖ്യ 100 കടന്നു
നെയ്‌റോബി: കെനിയയില്‍ വെള്ളപ്പൊക്കത്തില്‍ ഒരു മാസത്തിനിടെ മരിച്ചത് നൂറിലേറെ പേര്‍. 2,60,000 ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കെനിയന്‍ റെഡ്‌ക്രോസ് ആണ് വിവരം പുറത്തുവിട്ടത്.
ആഴ്ചകള്‍ക്ക് മുന്‍പാണ് വിവിധ കെനിയന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും നാശം വിതച്ചത്. ഭവനരഹിതരായ ലക്ഷക്കണക്കിനു പേര്‍ താല്‍ക്കാലിക കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ കഴിയുന്നത്. ദുരന്തബാധിത പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികൂലമായ കാലാവസ്ഥ അയല്‍രാജ്യമായ സോമാലിയയെയും ബാധിച്ചിട്ടുണ്ട്. ദുരന്തം അഞ്ചുലക്ഷം പേരെ ബാധിച്ചതായാണ് യു.എന്‍ സമിതി പുറത്തുവിട്ട കണക്ക്. 1,75,000 പേര്‍ ഭവനരഹിതരാകുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍ തീര്‍ത്തും പരിതാപകരമായ സാഹചര്യങ്ങളിലാണു കഴിയുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റഫനെ ദുജാറിക് പറഞ്ഞു.
മലേറിയ, കോളറ അടക്കമുള്ള പകര്‍ച്ചവ്യാധികളും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടത് ഭീതി പടര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."