ഒഴിവുസമയത്ത് ബലൂണ്‍ വിറ്റ് നേടിയ സമ്പൂര്‍ണ എ പ്ലസിന് മാധൂര്യമേറേ
പുല്ലൂര്‍ : എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ ഒരുപാടു വിദ്യാര്‍ഥികള്‍ക്കിടയില്‍ ആ വിജയത്തിന്റെ മധുരം ജീവിതദുരിതത്തിന്റെ കയ്പുകള്‍ക്കിടയില്‍ ഏറെ മാധൂര്യമാവുകയാണ് അഭിജിത്ത് എന്ന പുല്ലൂര്‍ സ്വദേശിക്ക്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിയായ അഭിജിത്തിന്റെ പിതാവ് ദേവരാജനു തലച്ചേറില്‍ ടൂമര്‍ വന്നതിനേ തുടര്‍ന്നാണു ഇവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ കടന്നു കൂടിയത്. പഠനത്തില്‍ മികവു കാട്ടിയിരുന്ന അഭിജിത്തിന്റെ തുടര്‍പഠനത്തിനും ഭര്‍ത്താവിന്റെ ചികിത്സാചിലവുകള്‍ക്കും അഭിജിത്തിന്റെ അമ്മയുടെ തുച്ഛമായ ശബളം തികയില്ല എന്നു മനസിലാക്കി. സ്‌കൂളിലെ ക്ലാസ് കഴിഞ്ഞു ഇരിങ്ങാലക്കുടയിലെ കെ.എസ് പാര്‍ക്കിനു സമീപം ബലൂണ്‍ കച്ചവടം നടത്തിയാണു അഭിജിത്ത് പഠനത്തിനുള്ള ചിലവ് കണ്ടെത്തിയിരുന്നത്. പുല്ലൂര്‍ നാടകരാവ് ടീമിലെ മികച്ചൊരു നാടക കലാകാരനും കൂടിയായ അഭിജിത്തിനു ഈ കുഞ്ഞു പ്രായത്തില്‍ നേരിടേണ്ടി വന്ന ജീവിത പ്രാരാബ്ദങ്ങളെ തുടര്‍ന്നു കലാപ്രവര്‍ത്തനങ്ങളിലും സജീവമാകാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് ഉള്ളത്. അവധികാലത്തു കംപ്യൂട്ടര്‍ ക്ലാസിനും മറ്റും പോകുന്ന കൂട്ടുകാരുള്ള അഭിജിത്തിനു ഏതെങ്കില്ലും ജോലി കണ്ടെത്തി അവധികാലത്തു അമ്മക്കു തുണയാകണമെന്നാണു ആഗ്രഹം. പ്ലസ് ടുവിനു ശേഷം സോഫ്റ്റ് വെയര്‍ പഠനവും സിവില്‍സര്‍വ്വീസും കരസ്ഥമാക്കണമെന്നാണു അഭിജിത്തിന്റെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."