ബൈക്ക് കാൽനടക്കാരനെ ഇടിച്ച് തെറിപ്പിച്ചു; രണ്ട് യുവാക്കൾ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളുമാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാൻ (19) ഗുരുതരമായി പരുക്കേറ്റ് മെഡി കോളേജിൽ ചികിത്സയിലാണ്.
ഇന്ന് വെളുപ്പിന് മൂന്നുമണിക്കായിരുന്നു അപകടം ഉണ്ടായത്. കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമിത വേഗതയിൽ ബൈക്ക് കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറിയാണ് സുനീഷ് തെറിച്ചുവീണത്
അപകടം നടന്നതിന് പിന്നാലെ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും സുനീഷും അൽ താഹിറും മരണപ്പെടുകയായിരുന്നു. ബൈക്കിൽ കൂടെയുണ്ടായിരുന്ന അൽ അമാൻ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."