HOME
DETAILS

പായ്തുരുത്ത് തൂക്കുപാലത്തില്‍ അപകടം അരികെ

  
backup
March 12, 2017 | 7:55 PM

%e0%b4%aa%e0%b4%be%e0%b4%af%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4



മാള: പായ്തുരുത്തിലേക്കുള്ള തൂക്കുപാലത്തിന്റെ അപകട ഭീഷണി വര്‍ധിച്ചു കൊണ്ടിരിക്കുമ്പോഴും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം. പായ്തുരുത്തുകാരുടെ പതിറ്റാണ്ടുകളായുള്ള യാത്രാ ദുരിതത്തിന് ആശ്വാസമായാണ് കുണ്ടൂരില്‍ നിന്നും പായ്തുരുത്തിലേക്ക് അഞ്ചുവര്‍ഷം മുന്‍പ് തൂക്കു പാലം നിര്‍മിച്ചത്. എന്നാല്‍ ഒന്നര വര്‍ഷത്തിലേറെയായി ജീവന്‍ പണയം വച്ചാണ് തൂക്കുപാലത്തിലൂടെയുള്ള യാത്രയെന്നാണ് പായ്തുരുത്തിലുള്ളവര്‍ പറയുന്നത്. തൂക്കുപാലം നിര്‍മിച്ചതിന് ശേഷം ഇന്നേവരെ ബന്ധപ്പെട്ട ആരുംതന്നെ തിരിഞ്ഞ് നോക്കാത്തതിനാല്‍ പാലം  സൃഷ്ടിക്കുന്ന അപകട ഭീഷണി വളരെയേറെയാണ്. തൂക്കുപാലങ്ങള്‍ രണ്ടു വര്‍ഷം കൂടുമ്പോഴെങ്കിലും അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടതാണെങ്കിലും നിര്‍മാണം കഴിഞ്ഞ് അഞ്ചുവര്‍ഷത്തോളമായിട്ടും ഒരിക്കല്‍ പോലും ഇവിടെ അറ്റകുറ്റപ്പണികളും പെയിന്റിങും നടത്തിയിട്ടില്ല.
 2012 ഏപ്രില്‍ രണ്ടിനാണ് പാലം ഉദ്ഘാടനം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ കൊച്ചി മാമലയിലെ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അല്ലീഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡാണ് തൂക്കുപാലം നിര്‍മിച്ചത്. ഓരോ തൂക്കുപാലവും നിര്‍മാണം കഴിഞ്ഞ ശേഷം ജില്ലാ ഭരണ കൂടത്തിനാണ് കമ്പനി കൈമാറുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ കലക്ടറുമായോ എ.ഡി.എമ്മുമായോ ബന്ധപ്പെട്ടാല്‍ ഇവയുടെ അറ്റകുറ്റപ്പണികള്‍ക്ക് അനുമതി ലഭിക്കും. അതേ സമയം തൂക്കുപാലം നിര്‍മാണം നടത്തിയ കമ്പനി തന്നെ രണ്ടര വര്‍ഷം മുന്‍പ് കുഴൂര്‍ പഞ്ചായത്തിന് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയിരുന്നെങ്കിലും ആ കത്തിന്‍മേല്‍ ഇന്നേവരെ യാതൊരു നീക്കവും ഉണ്ടായിട്ടില്ല.
തൂക്കുപാലത്തിലൂടെ ബൈക്ക് ഓടിക്കരുതെന്ന് കമ്പനി പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തിലും കാര്യമായ നിയന്ത്രണമുണ്ടായില്ല. ബൈക്ക് കയറ്റാതിരിക്കാന്‍ തടസം വച്ചെങ്കിലും അവ മാറ്റപ്പെട്ടു.  ആകെയൊരു മുന്നറിയിപ്പ് ബോര്‍ഡ് മാത്രമാണ് പാലത്തിന്റെ തുടക്കത്തില്‍ വച്ചിരിക്കുന്നത്. ഇപ്പോള്‍ നിര്‍മാണ സ്ഥാപനത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ആ ബോര്‍ഡ് ഇളക്കി മാറ്റിയ നിലയിലാണ്.
അറ്റകുറ്റപ്പണിയോ പെയ്ന്റിങ്ങോ ഇല്ലാതിരുന്നത് മൂലം തൂക്കുപാലം ക്രമേണ തകര്‍ച്ചയിലേക്ക് പോകുകയാണ്. മഴയും വെയിലുമേറ്റ് തൂക്കുപാലത്തിന്റെ പല ഭാഗങ്ങളും നശിച്ചു കൊണ്ടിരിക്കയാണ്. സംരക്ഷണ മറയുടെ ഭാഗങ്ങള്‍ തുരുമ്പെടുത്ത് നശിച്ചിട്ടുണ്ട്. സംരക്ഷണ മറ താങ്ങി നിര്‍ത്തുന്ന ഇരുമ്പ് പൈപ്പുകളില്‍ പലതും ബന്ധം വേര്‍പ്പെട്ട നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട ഇരുമ്പ് പട്ടകളില്‍ പലതും തുരുമ്പെടുത്ത് ഒടിഞ്ഞ് പോയിട്ടുണ്ട്. പലതും തുരുമ്പെടുത്ത് എപ്പോള്‍ വേണമെങ്കിലും ഒടിയുമെന്ന അവസ്ഥയിലുമാണ്. പല ഭാഗത്തും മറയില്ലാത്തത് പാലത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഭീഷണിയാണ്. ബാലന്‍സ് തെറ്റിയാല്‍ പുഴയിലേക്ക് വീഴാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
പ്ലാറ്റ് ഫോമിന്റെ ഭാഗവും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കയാണ്. പായ്തുരുത്തുകാര്‍ക്ക് കുണ്ടൂരിലെ പള്ളിയിലും വ്യാപാര സ്ഥാപനങ്ങളിലും പഞ്ചായത്ത് ഓഫിസടക്കമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും എത്താനുള്ള ഏക മാര്‍ഗമാണിത്. കുഴൂര്‍ പഞ്ചായത്തിന്റെ 2016-17  വാര്‍ഷിക പദ്ധതിയില്‍ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പഞ്ചായത്തിന് തൂക്കുപാലം വിട്ടു കിട്ടാത്തതിനാല്‍ സാങ്കേതിക തടസം ഉണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
എന്നാല്‍ പഞ്ചായത്ത് ജില്ലാ കലക്ടര്‍ക്ക് ഒരു കത്ത് നല്‍കിയാല്‍ പണികള്‍ ചെയ്യാനുള്ള അനുമതി പത്രം ജില്ലാ കലക്ടര്‍ നല്‍കുമെന്നാണ് കമ്പനി ഉദ്യോഗസ്ഥര്‍ പറയുന്നത്. തൂക്കുപാലം പഞ്ചായത്തിന് വിട്ട് നല്‍കണമെന്നും അല്ലാത്തപക്ഷം അറ്റകുറ്റപ്പണികള്‍ നടത്തി ജനങ്ങളുടെ ആശങ്ക അകറ്റാന്‍ ജില്ലാ ഭരണകൂടം തയാറാവണമെന്നുമാണ് ശക്തമായി ഉയരുന്ന ആവശ്യം. അടുത്ത മഴക്കാലത്തിന് മുന്‍പെങ്കിലും തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികളും പെയ്ന്റിങും ചെയ്തില്ലെങ്കില്‍ അപകട സാധ്യത ഇനിയുമേറെ വര്‍ധിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ്എയുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് തുർക്കി; ഇൻജുറി ടൈമിൽ ആവേശം വിതറി 3-2 വിജയം!

Football
  •  a month ago
No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  a month ago
No Image

'അവളെയും ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, അവൾ ഇനി എന്റെ മകളല്ല'; കേതൻ കൊലപാതകക്കേസിൽ പ്രതിയായ സിയക്കെതിരെ പിതാവ്

crime
  •  a month ago
No Image

ഇരട്ട ഭൂചലനത്തിൽ ‍ഉള്ള് ഉലഞ്ഞ് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെടുത്തു, പതിനായിരത്തിലേറെ പേരെ കാണാനില്ല; ലാ ഗൈറ ദുരന്തഭൂമി

International
  •  a month ago
No Image

തീപാറും പോരാട്ടം സമനിലയിൽ; ജപ്പാനും സ്വീഡനും റൗണ്ട് ഓഫ് 32-ൽ; നോക്കൗട്ടിൽ ജപ്പാന് എതിരാളികൾ ബ്രസീൽ!

Football
  •  a month ago
No Image

ടുണീഷ്യയെ തകർത്ത് നെതർലാൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാർ; ക്ലാസിക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നു! ലോകകപ്പ് നോക്കൗട്ടിൽ നെതർലാൻഡ്‌സിന്റെ എതിരാളികൾ മൊറോക്കോ

Football
  •  a month ago
No Image

സംഭലില്‍ അര്‍ധരാത്രി ബുള്‍ഡോസര്‍ ഉപയോഗിച്ച് മസ്ജിദ് പൊളിച്ചുനീക്കി

National
  •  a month ago
No Image

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍

National
  •  a month ago
No Image

സർക്കാർ ഒരു മാസം പിന്നിട്ടതോടെ പ്രതിപക്ഷം തെരുവിലിറങ്ങുന്നു

Kerala
  •  a month ago
No Image

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പൂര്‍ത്തിയായി; പ്രവേശനം നേടിയത് 2.29 ലക്ഷം വിദ്യാര്‍ഥികള്‍

Kerala
  •  a month ago