HOME
DETAILS
MAL
ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍: സര്‍ക്കാറിന് അനാസ്ഥയെന്ന് കെ.ഡി.എഫ്
backup
March 12 2017 | 20:03 PM
തൃശൂര്‍: സംസ്ഥാനത്ത് ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചിട്ടും സര്‍ക്കാരും പൊലിസും പുലര്‍ത്തുന്ന നിശബ്ദത കുറ്റകരമായ അനാസ്ഥയാണെന്ന് കേരള ദലിത് ഫെഡറേഷന് (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് പറഞ്ഞു.
കെ.ഡി.എഫ് സംസ്ഥാന നേതൃസമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിതര്‍ പരാതിക്കാരായ കേസുകളില്‍ നടപടിയെടുക്കാത്ത പൊലിസ് അവര്‍ക്കെതിരേ വരുന്ന പരാതിയുടെ പേരില്‍ യുവാക്കളെ മര്‍ദിച്ചവശരാക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടയ്ക്കുന്നതും ലോക്കപ്പ് മര്‍ദനങ്ങളിലൂടെ കൊലചെയ്യപ്പെടുത്തുന്നതും വ്യാപകമാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദലിത് പീഡനങ്ങള്‍ കേരളത്തില്‍ നിത്യസംഭവമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."