ജൈത്രയാത്ര തുടര്‍ന്ന് ഇന്നോവ ക്രിസ്റ്റ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എം.യു.വിയായ ടയോട്ട ഇന്നോവ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. ഇന്നോവയുടെ ഏറ്റവും പുതിയ പരിഷ്കരിച്ച പതിപ്പായ ഇന്നോവ ക്രിസ്റ്റ ചൂടപ്പം പോലെയാണ് വിപണിയില്‍ വിറ്റഴിയുന്നത്. ഇന്നോവയോട് മത്സരിക്കാന്‍ മറ്റു കമ്പനികളെല്ലാം ഓരോ എം.യു.വികളിറക്കിയെങ്കിലും ഇന്നോവയോട് മുട്ടാന്‍ കഴിയാതെ കിതക്കുകയാണ്. 20 ശതമാനത്തിലധികം വളര്‍ച്ചയാണ് ക്രിസ്റ്റ ഇപ്പോള്‍ നേടിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം ഇന്നോവ 6054 യൂനിറ്റ് വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു.
ഇന്നോവയോട് മത്സരിക്കാനായി രംഗത്തിറങ്ങിയ ടാറ്റയുടെ ഹെക്സ അവതരിപ്പിച്ച് രണ്ടാം മാസം തന്നെ മുട്ടുമടക്കുന്ന കാഴ്ചയാണ് കണ്ടത്. ഫെബ്രുവരിയില്‍ ആകെ 1026 യൂനിറ്റ് മാത്രമാണ് ഹെക്സ വിറ്റഴിഞ്ഞത്. ഇന്നോവക്ക് കടുത്ത വെല്ലുവിളിയുയര്ത്തിയായിരുന്നു ഹെക്സയുടെ കടന്നുവരവ്. ടാറ്റ ഇതുവരെ അവതരിപ്പിക്കാത്ത തരത്തില്‍ ഉന്നത ഗുണനിലവാരത്തോടു കൂടിയായിരുന്നു വാഹനം പുറത്തിറക്കിയത്. എന്നാല്‍ ഇതൊന്നും ഇന്നോവയുടെ മുന്നില്‍ വിജയം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."