ജില്ലാതല ആരോഗ്യസന്ദേശയാത്രക്ക് തുടക്കമായി
പെരുമ്പിലാവ്: കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും പഴഞ്ഞി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും പെരുമ്പിലാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ആരോഗ്യസന്ദേശയാത്രക്ക് തുടക്കമായി. കടവല്ലൂര്‍ പഞ്ചായത്തില്‍ നിന്നും ആരംഭിച്ച ആരോഗ്യസന്ദേശ ഡി.വൈ.എസ്.പി പി വിശ്വംഭരന് ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പെരുമ്പിലാവ് ഫാല്‍ക്കണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.വി സുമതി ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി ശോഭന അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ ജയശങ്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷാജിത സലിം, ദേവദാസ്, പ്രഭടീച്ചര്‍, കടവല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ഇ.കെ സുധീര്‍, മെമ്പര്‍മാരായ പ്രഭാത് മുല്ലപ്പള്ളി, ഷെബീര്‍, ഷീല ബാലന്, ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ബേബി ലക്ഷ്മി, സ്റ്റേറ്റ് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. റീന, പഴഞ്ഞി സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് സന്ദീപ്, പെരുമ്പിലാവ് ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അഭിലാഷ്, ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍, പഴഞ്ഞി സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കെ രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, നഴ്സിംഗ് സ്റ്റുഡന്റസ്,ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."