അരുണാചല്‍ വിദ്യാര്‍ഥിക്കുനേരെ ബംഗളൂരുവില്‍ ആക്രമണം
ബംഗളൂരു: അരുണാചല്‍ പ്രദേശ് സ്വദേശിയായ വിദ്യാര്‍ഥിയെ വീട്ടുടമ മര്‍ദ്ദിക്കുകയും ഷൂ നക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതി.
കോളജ് വിദ്യാര്‍ഥിയായ ഹിഗിയൊ താമ എന്ന വിദ്യാര്‍ഥിയാണ് ഹേമന്ദ് കുമാറെന്ന വീട്ടുടമക്കെതിരേ പരാതിയുമായി രംഗത്ത് വന്നത്.
കഴിഞ്ഞ ആറിനാണ് സംഭവം. വെള്ളം ഉപയോഗിച്ചതിനാണ് അക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
വീട്ടുടമയോട് ക്ഷമ ചോദിച്ചെങ്കിലും തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും ഷൂ നക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നുവെന്ന് താമ പറഞ്ഞു. പരാതിയില്‍ വീട്ടുടമക്കെതിരേ പൊലിസ് കേസെടുത്തു. പൊലിസില്‍ വിശ്വാസമുണ്ടെന്നും കര്‍ശന നടപടികളെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദ്യാര്‍ഥിയുടെ പിതാവ് വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു ഖേദം പ്രകടിപ്പിച്ചു.
ഇന്ത്യക്ക് പുറത്തുള്ള പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ രാജ്യത്തിനുള്ളില്‍ ഇത്തരം കുറ്റങ്ങള്‍ നടക്കുന്നത് സങ്കടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസില്‍ നടപടിക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."