കോഹ്‌ലിയെ പിന്തള്ളി മുഹമ്മദ് ഷഹ്‌സാദ്
ഗ്രെയ്റ്റര്‍ നോയ്ഡ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷഹ്‌സാദ്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡാണു കോഹ്‌ലിയെ പിന്നിലാക്കി ഷഹ്‌സാദ് സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ 43 പന്തില്‍ 72 റണ്‍സ് അടിച്ചെടുത്തതോടെയാണു ഷഹ്‌സാദ് റണ്‍ വേട്ടയില്‍ നാലാം സ്ഥാനത്തേക്കു കയറിയത്. 58 മത്സരങ്ങളില്‍ നിന്നു 1779 റണ്‍സാണ് ഷഹ്‌സാദ് സ്വന്തമാക്കിയത്. പുറത്താകാതെ 118 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. 32.34 ആവറേജും 136.84 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.
അഞ്ചാം സ്ഥാനത്തേക്കിറങ്ങിയ കോഹ്‌ലി 44 ഇന്നിങ്‌സുകളില്‍ നിന്നു 1709 റണ്‍സെടുത്തിട്ടുണ്ട്. ന്യൂസിന്‍ഡ് മുന്‍ നായകന്‍ ബ്രെണ്ടം മെക്കല്ലാമാണ് ടി20യില്‍ ഏറ്റവും അധികം റണ്‍സ് നേടിയിട്ടുളള താരം. 70 ഇന്നിങ്‌സുകളില്‍ നിന്നു 2140 റണ്‍സാണ് മെക്കല്ലത്തിന്റെ സമ്പാദ്യം. ശ്രീലങ്കന്‍ താരം തിലകരത്‌നെ ദില്‍ഷനാണു രണ്ടാം സ്ഥാനത്ത്. 79 ഇന്നിങ്‌സുകളില്‍ നിന്നു 1889 റണ്‍സാണ് ദില്‍ഷന്‍ സ്വന്തമാക്കിയത്. 59 ഇന്നിങ്‌സുകളില്‍ നിന്നു 1806 റണ്‍സ് നേടി ന്യൂസിലന്‍ഡ് ഓപണര്‍ മാര്‍ട്ടില്‍ ഗുപ്റ്റില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."