സന്ദര്‍ശക വിസ ഫീ കുറച്ചിട്ടില്ലെന്ന വാര്‍ത്ത വ്യാജമെന്ന് മന്ത്രാലയം
ജിദ്ദ: ഇന്ത്യയില്‍നിന്ന് സഊദി അറേബ്യയിലേക്കുള്ള സന്ദര്‍ശക വിസക്ക് ഫീസിളവ് അനുവദിച്ചിട്ടില്ലെന്ന് പുറത്തുവരുന്ന വാര്‍ത്ത വ്യാജം. മുംബൈയിലെ സഊദി കോണ്‍സുലേറ്റില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ സ്റ്റാംപ് ചെയ്ത എല്ലാ സന്ദര്‍ശക വിസകള്‍ക്കും ഫീസിളവ് ലഭിച്ചിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു.
ഷെന്‍കന്‍ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യക്കും സന്ദര്‍ശന വിസ ഫീസ് ആനുകൂല്യം അനുവദിച്ചതായി സഊദി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ സഊദി വിദേശകാര്യമന്ത്രാലയത്തിന്റെ ഇന്‍ജാസ് വെബ്സൈറ്റില്‍ ഫാമിലി വിസക്കും സന്ദര്‍ശക വിസക്കും സിംഗിള്‍ എന്‍ട്രിക്ക് 81.34 ഡോളറും മള്‍ട്ടിപിള്‍ എന്‍ട്രിക്ക് 132 ഡോളറുമാണ് ആപ്ലിക്കേഷന്‍ ചാര്‍ജായ 10.50 ഡോളറിനോടൊപ്പം സ്വീകരിച്ചുവരുന്നത്. ഇതില്‍ ശനിയാഴ്ച വരെ മാറ്റം ഉണ്ടായിട്ടില്ല.
2016 ഒക്ടോബര്‍ രണ്ടു മുതലാണ് സഊദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് 2000 റിയാല്‍ അധിക ഫീ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച വരെ 2000 റിയാലിന് തുല്യമായ ഡോളറാണ് പാസ്പോര്‍ട്ടൊന്നിന് ഏജന്റുമാര്‍ അടച്ചുകൊണ്ടിരുന്നതും. ബുധനാഴ്ച മുതല്‍ സ്റ്റാപിംഗിനായി സമര്‍പ്പിച്ച പാസ്പോര്‍ട്ടുകളില്‍ അടിച്ചുവന്ന വിസ സ്റ്റിക്കറില്‍ 305 റിയാല്‍ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. 305 റിയാലിന് തുല്യമായ ഡോളര്‍ മാത്രമേ വിസ സ്റ്റാംപിംഗിന് ഈടാക്കുന്നുള്ളൂ. ഇത് വ്യാജമാണെന്നത് അംഗീകരിക്കാനാവില്ലെന്നും അത്തരം വ്യാജ വാര്‍ത്ത വിശ്വസിക്കരുതെന്നും ഇന്ത്യയിലെ ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."