HOME
DETAILS
MAL
കിയാല്‍ ഉദ്യോഗസ്ഥരെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു
backup
March 13 2017 | 20:03 PM
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പുനരധിവാസ പാക്കേജ് പ്രകാരം ഉദ്യോഗാര്‍ഥികളെ കണ്ണൂരിലെത്തിച്ച് സ്വകാര്യ കമ്പനിയെക്കൊണ്ട് താല്‍ക്കാലിക ജോലിക്ക് അഭിമുഖം നടത്തിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിയാല്‍ ഉദ്യോഗസ്ഥരെ ഉപരോധിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പാക്കേജ് പ്രകാരമുള്ള തൊഴില്‍ ഉടന്‍ നല്‍കണമെന്നും ചിലരെ മുഖാമുഖത്തിനു വിളിക്കാതിരുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വരും ദിവസങ്ങളില്‍ മുഖാമുഖത്തിന് എല്ലാവരേയും വിളിക്കുമെന്ന കിയാല്‍ ഉദ്യോഗസ്ഥരായ ടി. അജയകുമാര്‍, അഭിലാഷ് പലിയാന് എന്നിവരുടെ ഉറപ്പില്‍ നേതാക്കള്‍ ഉപരോധം അവസാനിപ്പിച്ചു. ഒ.കെ പ്രസാദ്കുമാര്‍, വിനീഷ് ചുള്ള്യാന്‍, ഷനോജ് പെരിഞ്ചേരി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."