കാരാകുര്‍ശിക്ക് ഉത്സവമായി കാരണവര്‍ കൂട്ടം
ശ്രീകൃഷ്ണപുരം: 270ല്‍പരം 60 വയസിനു മീതെ പ്രായമുള്ളവര്‍ കാരാകുറുശ്ശി പഞ്ചായത്ത് അങ്കണത്തില്‍ ഒത്തുചേര്‍ന്ന കാരണവര്‍ കൂട്ടം പരിപാടി വേറിട്ട അനുഭവമായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ കടമ്പഴിപ്പുറം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ജനകീയ ആസൂത്രണ പരിപാടിയില്‍ ഉള്‍പ്പെടുത്തി കാരാകുറിശ്ശി പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റേയും പുഞ്ചിരി ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കാരാകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മജീദ് അധ്യക്ഷനായി. കാരാകുറിശ്ശി പഞ്ചായത്തിലെ നാലു മുതല്‍ ആറു വരെ വാര്‍ഡിലെ പ്രാഗത്ഭ്യം തെളിയിച്ച മുതിര്‍ന്നവരെയും അടുത്ത തച്ചമ്പാറ പഞ്ചായത്തിലെ 99 വയസു കഴിഞ്ഞ ഗാനരചയിതാവും പഴയ ഗായകനുമായ സലീമിനേയും ഷാള്‍ അണിയിച്ച് ആദരിച്ചു.
ശ്രീക്ഷണപുരംബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതിവാസന്‍, വികസന സമിതി ചെയര്‍മാന്‍ പി.എം നാരായണന്‍ മാസ്റ്റര്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ. ശാന്തകുമാരി, ബ്ലോക്ക് മെമ്പര്‍ കെ. പ്രീത, കാരാകുറിശ്ശി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാര്‍ വിജയന്‍, വൈസ് പ്രസിഡന്റ് ആയിഷ കാസിം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയറാം, കെ.സി സുര്യനാരായണന്‍ സംസാരിച്ചു.
മുതിര്‍ന്നവര്‍ കഥാപ്രസംഗം, നാടന്‍പാട്ട്, നാടകഗാനങ്ങള്‍ എന്നിവ അവതരിപ്പിച്ച് പരിപാടി ആസ്വാദ്യകരമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."