HOME
DETAILS
MAL
ഫെര്ഗൂസന് സുഖം പ്രാപിക്കുന്നു
backup
May 08 2018 | 19:05 PM
ലണ്ടന്‍: തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായ വിഖ്യാത ഇംഗ്ലീഷ് പരിശീലകന് അലക്സന് ഫെര്ഗൂസന് സുഖം പ്രാപിക്കുന്നു. കോമാവസ്ഥയിലായിപ്പോയ 76കാരനായ ഫെര്ഗൂസന് അപകടാവസ്ഥ തരണം ചെയ്തതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അദ്ദേഹം ഇരിക്കാനും സംസാരിക്കാനും തുടങ്ങിയതായും തന്റെ രോഗാവസ്ഥയെക്കുറിച്ച് ഡോക്ടര്‍മാരോട് അന്വേഷിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ് പക്ഷേ അദ്ദേഹം സുഖം പ്രാപിച്ചത് സംബന്ധിച്ച് പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."