നഗരസഭയില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് തുടക്കമായി
മുക്കം: നഗരസഭയുടെ നേതൃത്വത്തില്‍ മുക്കം നഗരത്തിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് തുടക്കമായി. നിയമവിരുദ്ധ നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കാനും കെട്ടിടങ്ങളുടെ മുന്‍വശത്ത് മൂന്നു മീറ്റര്‍ തുറസ്സായി കിടക്കേണ്ട സ്ഥലം അനധികൃതമായി കൈയേറി നിര്‍മാണം നടത്തിയ കൈയേറ്റങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് നഗരസഭാധികൃതര്‍ നേരത്തെ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ നോട്ടിസ് നല്‍കിയിട്ടും പുതുതായി നിര്‍മിക്കുന്ന സ്ഥാപനത്തിന്റെ നിര്‍മാണം നിര്‍ത്തി വയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ നഗരസഭ ഉദ്യോഗസ്ഥര്‍ മുക്കത്തെ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള കടയടച്ച് സീല്‍ വച്ചു. മുക്കത്ത് അനധികൃതമായി കെട്ടിടങ്ങളുടെ മുന്‍പിലേക്ക് ഇറക്കിവെച്ചുള്ള കച്ചവടങ്ങള്‍ വ്യാപകമായതോടെയാണ് പരിശോധന കര്‍ശനമാക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. മധുസൂദനന്‍, ജൂനിയര്‍ എച്ച്.ഐമാരായ പി. പ്രസൂണ്‍, ടി.സി. ജിതിന്‍, ഹൈദരലി, മനേഷ് മാത്യു, ലിബിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
വരും ദിവസങ്ങളില്‍ മുക്കം ടൗണിലെ മറ്റു ഭാഗങ്ങളിലെ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."