HOME
DETAILS

ചെങ്ങാലൂര്‍ കൊലപാതകം: സി.പി.എം മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

  
backup
May 09, 2018 | 6:08 PM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%b8%e0%b4%bf

പുതുക്കാട്: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീവച്ചുകൊന്ന സംഭവത്തില്‍ പ്രതിയെ സഹായിച്ചതിന് സി.പി.എം മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.
പുതുക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കുണ്ടുകടവ് പൂണത്ത് സിജോ (40), ചെങ്ങാലൂര്‍ പൊന്നാരി മെല്‍വിന്‍ (26), കുണ്ടുകടവ് തെക്കുംപുറം ഫിജീഷ് (മുത്തു- 34) എന്നിവരെയാണ് പുതുക്കാട് എസ്.എച്ച്.ഒ. എസ്.പി സുധീരന്‍ അറസ്റ്റ് ചെയ്തത്. നേരത്തെ കേസിലെ പ്രധാന പ്രതി കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെ (40) മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സഹായികള്‍ പിടിയിലായത്.
കഴിഞ്ഞ 29നാണ് ബിരാജു ഭാര്യയായ ജീതുവിനെ (29) റോഡില്‍വച്ച് പെട്രോളൊഴിച്ച് തീവച്ചുകൊന്നത്. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതി കുറുമാലിപ്പുഴയുടെ കുണ്ടുകടവില്‍വച്ച് സുഹൃത്തുക്കളെ കണ്ടിരുന്നു.
കടവു കടന്ന് പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങാനായിരുന്നു ബിരാജുവിന്റെ തീരുമാനം. എന്നാല്‍ സുഹൃത്തുക്കള്‍ ബിരാജുവിനെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് സമീപത്തെ വാഴത്തോട്ടത്തിലിരുന്ന് സംസാരിച്ച ശേഷം ബിരാജു മെല്‍വിനോടൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്നു.
സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ഇവര്‍ ആമ്പല്ലൂര്‍ കല്ലൂര്‍ വഴിയില്‍ കാത്തുനിന്നു. അല്‍പസമയത്തിനുള്ളില്‍ സിജോയും ഫിജീഷും 10000 രൂപയുമായി എത്തി. മെല്‍വിന്‍ ബിരാജുവിനെ പാലക്കാട്ട് എത്തിക്കുകയും അവിടെ നിന്ന് മുംബൈയിലേക്കു പോവുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. അറസ്റ്റിലായവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണ് മാറ്റാന്‍ ജൂണ്‍ 20ന് ഉത്തരവിറക്കിയിരുന്നു, കരാറുകാര്‍ പാലിച്ചില്ല; മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

നിയമലംഘകർക്കെതിരെ കർശന നടപടി, ട്രെയിൻ വൈകിയാൽ റീഫണ്ട്; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇത്തിഹാദ് റെയിൽ

uae
  •  14 days ago
No Image

മനുഷ്യക്കടത്ത് തടയാൻ യുഎഇ; അബുദബിയിൽ പ്രത്യേക കോടതി സ്ഥാപിച്ച് വൈസ് പ്രസിഡന്റിന്റെ ഉത്തരവ്

uae
  •  14 days ago
No Image

അതിതീവ്രമഴ; വയനാടും, കോഴിക്കോടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Kerala
  •  14 days ago
No Image

മേപ്പാടിയിലേത് 'മനുഷ്യനിര്‍മിത ദുരന്തം', നിര്‍മാണ കമ്പനിക്കെതിരേ മന്ത്രി ടി. സിദ്ദിഖ്

Kerala
  •  14 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Kerala
  •  14 days ago
No Image

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം; ജൂലൈ 9 വരെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം

Kuwait
  •  14 days ago
No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  14 days ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  14 days ago
No Image

തുരങ്കപാത മണ്ണിടിച്ചില്‍: രണ്ട് മരണം

Kerala
  •  14 days ago