HOME
DETAILS

ചേലൂര്‍ സ്‌റ്റേഡിയം നിര്‍മാണം നിലച്ചു സി.പി.എമ്മിനെതിരേ യു.ഡി.എഫ്

  
backup
March 14, 2017 | 8:48 PM

%e0%b4%9a%e0%b5%87%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d


പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 18-ാം വാര്‍ഡ് ചേലൂരിലെ പഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചതായി പരാതി. പ്രാരംഭ ഘട്ടമായി നടക്കേണ്ട 13 ലക്ഷം രൂപയുടെ ഫണ്ട് ഈ മാസം 31നകം വിനിയോഗിക്കാന്‍ കഴിയാതെ ലാപ്‌സാകുന്ന സ്ഥിതിയിലാണുള്ളതെന്ന് പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു മുന്‍ പഞ്ചായത്ത് പ്രതിനിധിയുടെ ഇടപെലാണ് ഇതിനു കാരണമെന്നും അംഗങ്ങള്‍ ആരോപിച്ചു. 30 വര്‍ഷം മുന്‍പ് യു.ഡി.എഫ് ഭരണസമിതി വാങ്ങിയ മൂന്നേക്കര്‍ സ്ഥലത്താണ് സ്‌റ്റേഡിയം നിര്‍മിക്കാന്‍ ശ്രമം ആരംഭിച്ചത്. എന്നാല്‍ പിന്നീട് വന്ന ഭരണസമിതി സ്‌റ്റേഡിയത്തിന്റെ പുരോഗതിക്കുവേണ്ടി ഒന്നും ചെയ്തില്ല. സ്‌റ്റേഡിയത്തിന്റെ മതില്‍ നിര്‍മാണം നിലച്ചു. ഭാഗികമായി അടിത്തറ നിര്‍മിച്ച ശേഷം പണി ഉപേക്ഷിക്കുകയാണുണ്ടായത്. 2015-ല്‍ വന്ന പുതിയ ഭരണസമിതി പണികള്‍ പുനരാംരഭിക്കാന്‍ പുതിയ കരാര്‍ വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഴയ കമ്മിറ്റി ചെയര്‍മാനും മുന്‍ പഞ്ചായത്തംഗവുമടക്കം ഇതിനെ എതിര്‍ത്ത് രംഗത്തു വന്നു. ഇവരുടെ അനാവശ്യമായ ഇടപെടലുകള്‍ കരാറുകാരന്‍ പണികള്‍ ഉപേക്ഷിക്കാന്‍ കാരണമായതായി അംഗങ്ങള്‍ ആരോപിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗങ്ങളില്‍ ഇവര്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരെയും മറ്റും അധിക്ഷേപിച്ച് ഇറങ്ങിപോകുകയാണുണ്ടായത്.  പഞ്ചായത്ത് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, അംഗങ്ങളായ തോമസ് പാഴൂക്കാല, മുനീര്‍, പി.വി സെബാസ്റ്റിയന്‍, ജാന്‍സി ജോസഫ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീരപ്പന്റെ അഭിമുഖത്തിലെ അപകീര്‍ത്തി പരാമര്‍ശം: നടി സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി

Kerala
  •  3 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക സുരക്ഷാ കേന്ദ്രത്തില്‍; ഫോണ്‍ ഉള്‍പെടെ സംവിധാനങ്ങള്‍ക്ക് വിലക്ക്, ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം  

National
  •  3 days ago
No Image

ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം പിന്നാലെ സുനാമിയും;  നാല് മരണം, വന്‍ നാശനഷ്ടം; ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്

International
  •  3 days ago
No Image

ജീവനെടുത്ത് വീണ്ടും കാട്ടാന, ഇടുക്കിയില്‍ യുവതി കൊല്ലപ്പെട്ടു; പാലക്കാട് ജനവാസമേഖലയില്‍ പുലി

Kerala
  •  3 days ago
No Image

വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച 'ലഹരി കൃഷി'; ആലുവയില്‍ ആറടി ഉയരമുള്ള കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര; ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  3 days ago
No Image

രണ്ട് വര്‍ഷത്തിനിടെ സഊദിയിലേക്ക് ഇറക്കുമതി ചെയ്തത് 19 ലക്ഷം വാഹനങ്ങള്‍; വിപണി കീഴടക്കി ചൈനയും ഇന്ത്യയും 

Saudi-arabia
  •  3 days ago
No Image

ഇറാന്റെ ആക്രമണത്തിന് മറുപടി; തെഹ്‌റാനില്‍ മിസൈലാക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍; സംഘര്‍ഷം കനക്കുന്നു

International
  •  3 days ago
No Image

Indepth story: ചില്ലുതകരുന്ന കൗമാരം: കാംപസുകളില്‍ കനലായി മാറുന്ന കൊടും പകകള്‍ - എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളില്‍ പക കൂടുന്നത്..? ചോര ചിന്തുന്ന കൗമാരങ്ങള്‍ക്ക് ആരാണ് ഉത്തരവാദി.?

Kerala
  •  3 days ago
No Image

യുഎഇ ആണവ നിയന്ത്രണ അതോറിറ്റിക്ക് പുതിയ ഡയറക്ടര്‍ ജനറലിനെ നിയമിച്ച് പ്രസിഡന്റ്

uae
  •  3 days ago