ഐ.സിയുവില്‍ ഒഴിവില്ലെന്ന് പറഞ്ഞതിന് വനിതാ ഡോക്ടറേയും ജീവനക്കാരേയും തല്ലിച്ചതച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍, തെളിവുണ്ടായിട്ടും ശിവസേനാ കോര്‍പറേറ്റര്‍ക്കെതിരെ നടപടിയില്ല
മഹാരാഷ്ട്ര: ഐ.സി.യുവില്‍ ഒഴിവില്ലെന്നും കുഞ്ഞിനെ മറ്റൊരാശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട ഡോക്ടര്‍മാരെയും ജീവനക്കാരെയും തല്ലിച്ചതച്ച് ശിവസേനാ കോര്‍പ്പറേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ശിവസേന (ഷിന്‍ഡെ വിഭാഗം) കോര്‍പ്പറേറ്റര്‍ രമേഷ് മിത്രെയ്ക്കെതിരെ നടപടിയെടുത്തിട്ടില്ല. ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ ജനരോഷത്തിന് കാരണമാവുകയും ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. രമേഷ് മിത്രെ ഡോക്ടറെയും മറ്റ് ജീവനക്കാരെയും മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ ദൃശ്യമായിരുന്നു.
പ്രസവത്തിനായി പ്രവേശിപ്പിച്ച ഒരു സ്ത്രീയുടെ കുടുംബത്തോട് ആശുപത്രിയിലെ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ സ്ഥലമില്ലെന്നും കുഞ്ഞിന് വിദഗ്ധ ചികിത്സ ആവശ്യമാണെന്നും സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതാണ് പിന്നീട് തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് രമേഷും കൂടെയുണ്ടായിരുന്നവരും ആശുപത്രിയില്‍ അതിക്രമിച്ചു കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയും മെഡിക്കല്‍ ജീവനക്കാരെയും മര്‍ദിക്കുകയായിരുന്നു.
കോര്‍പ്പറേറ്ററും കൂടെയുണ്ടായിരുന്നവരും ചേര്‍ന്ന് ഒരു മുറിക്കുള്ളില്‍ വെച്ച് ഡോക്ടര്‍മാരെയും ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിക്കുന്നതും മുഖത്തടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യം വരുന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. 23 സെക്കന്‍ഡിനിടെ ഇയാള്‍ 13 തവണ അടിച്ചതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിനിടയില്‍ ഒരു വനിതാ ഡോക്ടര്‍ സഹായത്തിനായി ഫോണ്‍ വിളിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവരെ പിന്നില്‍ നിന്ന് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കോര്‍പ്പറേറ്റര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
'ഡോക്ടര്‍മാരെ ആക്രമിക്കുന്നത് തെറ്റാണ്. ഞങ്ങള്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കും. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍, നിയമം കയ്യിലെടുക്കുന്നതിന് പകരം അവര്‍ അധികാരികളെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടത്,' മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം ബുധനാഴ്ച പറഞ്ഞു.
ശിവസേനാ കോര്‍പറേറ്റര്‍ക്കെതിരെ വിഷ്ണാനഗര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അവകാശപ്പെട്ടു.
a shiv sena corporator and his associates allegedly assaulted doctors and hospital staff after being told there was no nicu bed available. the incident has sparked outrage after cctv footage went viral.
seo tags:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."