നിയന്ത്രിക്കാന്‍ ആരുമില്ലാതെ മാംസ വിപണി: കൃത്രിമ വിലകയറ്റം
വടക്കാഞ്ചേരി: ഇറച്ചി വിപണിയില്‍ കൃത്രിമ വിലകയറ്റത്തിന്റെ നാളുകള്‍. കുത്തക കമ്പനികളും ഇറച്ചി വ്യാപാരികളും ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ നിയന്ത്രിക്കാന്‍ ആരും ഇല്ല എന്നതാണു വസ്തുത. ജി.എസ്.ടി പ്രാബല്യത്തിലായതോടെ ഇറച്ചി കോഴി പരമാവധി 87 രൂപക്കു മാത്രമെ വില്‍ക്കാവൂ എന്നും അല്ലാത്ത വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ച ധനമന്ത്രി ഡോ. തോമസ് ഐസക്ക് വില കുതിച്ചുയര്‍ന്നു 131 രൂപയിലെത്തിയിട്ടും മിണ്ടുന്നില്ല. കഴിഞ്ഞ മാസം വരെ 60 രൂപയ്ക്കു വിറ്റഴിച്ചിരുന്ന ഇറച്ചിക്കോഴിയാണു ഇപ്പോള്‍ 131 നു വിറ്റു ഇതര സംസ്ഥാന ലോബി കൊള്ളലാഭം കൊയ്യുന്നത്. 60 രൂപ വിലയെത്തിയപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ ഫാമുകളും കടുത്ത സാമ്പത്തിക നഷ്ടത്തെ തുടര്‍ന്നു അടച്ചു പൂട്ടിയിരുന്നു. പുതിയ കുഞ്ഞുങ്ങളെ ഇവര്‍ വളര്‍ത്താന്‍ ഏറ്റെടുത്തതുമില്ല. ഇതോടെ കടുത്ത കോഴി ക്ഷാമം അനുഭവപ്പെടുകയും ചെയ്തു. ഈ അവസ്ഥയാണു ഇതര സംസ്ഥാന കോഴി ലോബി മുതലെടുക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ്ക്കുന്ന കോഴിയാണു ഇപ്പോള്‍ മുന്തിയ വിലയ്ക്കു വിറ്റഴിയ്ക്കുന്നത്. കോഴി വില അനുദിനം കുതിയ്ക്കുന്നതോടെ മറ്റു ഇറച്ചി വിലയും ഒരു മാനദണ്ഡവും ഇല്ലാതെ ഉയര്‍ത്തുകയാണ്. ഇതോടെ പോത്തിറച്ചി വില 300 ല്‍ നിന്നു 320 രൂപയായും മൂരി, എരുമ ഇറച്ചി വില 280 ല്‍ നിന്നു 300 രൂപയായും ഉയര്‍ത്തിയിരിക്കുകയാണ്. കന്നുകാലി കശാപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ കച്ചവടക്കാര്‍ വില വര്‍ധിപ്പിച്ചിരുന്നു. നിരോധന ഉത്തരവ് പിന്‍വലിച്ചെങ്കിലും കൂട്ടിയ വില കുറച്ചില്ലെന്നു മാത്രമല്ല മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി വീണ്ടും വില ഉയര്‍ത്തി എന്നതാണു സ്ഥിതി. ഇതു സാധരണക്കാരായ മാംസ ഭക്ഷണപ്രിയരെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. പ്രശ്‌നത്തില്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."