ഇരട്ടത്തോടില്‍ തേക്കുതടി പിടികൂടി
കേളകം:കൊട്ടിയൂര്‍ പഞ്ചായത്തിലെ ഇരട്ടത്തോടില്‍ അനധികൃതമായി സൂക്ഷിച്ച തേക്ക് മരങ്ങള്‍ വനംവകുപ്പ് ഫ്ളയിംഗ് സ്ക്വാഡ് പിടികൂടി.വനംവകുപ്പിന്റെ കണ്ണൂര്‍ ഫ്ളയിംഗ് സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയി ലാണ് ഇരട്ടത്തോടില്‍ വാടയ്ക്ക് താമസിക്കുന്ന പള്ളത്ത് ഷാജി തോമസിന്റെ വീടിനു സമീപത്ത് ഒളിപ്പിച്ച് വെച്ച് നിലയില്‍ തേക്കു മരങ്ങള്‍ കണ്ടെത്തിയത്.
ഏഴു തേക്ക് മരങ്ങളാണ് കണ്ടെത്തിയത്.രണ്ട് ലക്ഷം രൂപയിലധികം വിലവരുന്ന തേക്കുമരങ്ങളാണെന്ന് കണ്ണൂര്‍ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ പി.പ്രസാദ് പറഞ്ഞു.ഏതോ വനത്തില്‍ നിന്നും മുറിച്ചു കൊണ്ടു വന്ന് സൂക്ഷിച്ചതാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.എന്നാല്‍ ആലക്കോട് നിന്നും മരങ്ങള്‍ കൊണ്ടു വന്നതാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും ഷാജി പറഞ്ഞു.ഷാജിക്കെതിരെ വനം നിയമമനുസരിച്ച് കേസെടുക്കുമെന്ന് ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.പരിശോധനയ്ക്ക് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയേഷ് ജോസഫ് ,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.വി ഗോപാലകൃഷ്ണന്,ഷാജി,ബീറ്റ് ഫോറസ്റ്റ് ഓഫീസമാരായ ചന്ദ്രന്,റെഗ്വവേഡ്,വാച്ചറായ ബാലകൃഷ്ണന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."