HOME
DETAILS

ക്ഷേത്രഭാരവാഹികളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നെന്ന്

  
backup
March 15, 2017 | 6:33 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b9%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95


അമ്പലപ്പുഴ: ക്ഷേത്രഭാരവാഹികളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി ധീവര കരയോഗ  ക്ഷേത്ര കോ-ഓഡിനേഷന്‍ കമ്മറ്റി.
ആലപ്പുഴ ആലിശ്ശേരി ക്ഷേത്രത്തില്‍ അന്യമതസ്ഥരായ സാമൂഹ്യവിരുദ്ധര്‍ ഉത്സവം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ യുവാവ് മരിച്ച സംഭവത്തിലാണ് ഭാരവാഹികളെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കമുള്ളത്. എന്നാല്‍ നിരപരാധികളായ ഭാരവാഹികള്‍ക്കെതിരെ പോലീസ് സ്വീകരിക്കുന്ന നടപടിയില്‍ വാടയ്ക്കല്‍ പുന്നപ്ര, കാക്കാഴം, കോമന, പായല്‍കുളങ്ങര, പഴയങ്ങാടി, പുന്തല, ഒറ്റപ്പന, തോട്ടപ്പള്ളി ധീവര കരയോഗ ക്ഷേത്ര കോ- ഓഡിനേഷന്‍ കമ്മറ്റി രംഗത്തെത്തി.
ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തിയിട്ടും പൂജ കഴിഞ്ഞുപോയ ശാന്തിക്കാരനെ അക്രമിച്ചിട്ടും സംയമനം പാലിച്ചത് നാട്ടില്‍ സൗഹാര്‍ദ്ദം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടാണെന്നും എന്നാല്‍ ഇത് മുതലെടുക്കാന്‍ ചില വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നതായും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഇതിനെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ഇവര്‍ പറഞ്ഞു.
നിരപരാധികളെ കള്ളക്കേസില്‍ കുടുക്കിയാല്‍ താലൂക്കിലെ മുഴുവന്‍ ധീവര സമൂഹത്തെയും സംഘടിപ്പിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കളായ എ.ആര്‍. ബാബു, പി.സി. കാര്‍ത്തികേയന്‍, ദേവന്‍, എന്‍.എസ്. രാജേന്ദ്രന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  5 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  5 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  5 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  5 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  5 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  5 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  5 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  5 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  5 days ago