HOME
DETAILS
MAL
ആയ തസ്തികയില്‍ ഒഴിവ്
backup
March 15 2017 | 20:03 PM
പാലക്കാട്: ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത ആയ തസ്തികയില്‍ ആറ് ഒഴിവുണ്ട് . ഏഴാം ക്ലാസ് ജയിച്ച് ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലോ 1860-ലെ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിലോ ഒരുവര്‍ഷം കുട്ടികളുടെ ആയയായി പ്രവര്‍ത്തിച്ചവര്‍ക്ക് അപേക്ഷിക്കാം. 2016 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായ 40 വയസ് കവിയാത്തവരുമായ സ്ത്രീകള്‍ക്കാണ് അവസരം. 8500-13210 രൂപ പ്രതിമാസ ശമ്പളം. താത്പര്യമുള്ളവര്‍ ഈ മാസം 18നകം അതത് എംപ്ലോയ്‌മെന്റ് ഏക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."