മഴപെയ്താല്‍ ചെളിക്കുളം
ഇരിക്കൂര്‍: തിരൂരില്‍ നിന്നും ഇരിക്കൂര്‍ വഴി മട്ടന്നൂരിലേക്കുള്ള റോഡിന്റെ വികസന പ്രവര്‍ത്തനവും മെക്കാഡം ടാറിംഗും പാതിവഴിയില്‍ ഇഴയുകയാണ്.
കേന്ദ്ര സര്‍ക്കാറിന്റെ റോഡ് വികസനഫണ്ടില്‍ നിന്നും അനവദിച്ച ഇരുപത് കോടി രൂപയാണ് ചിലവ്. പത്ത് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന റോഡില്‍ അഞ്ചര മീറ്റര്‍ ടാറിങാണ് നടക്കേണ്ടത്. തിരുരില്‍ നിന്നും മട്ടന്നൂര്‍ വരെയുള്ള പതിനെട്ട് കിലോമീറ്റര്‍ ദൂരമാണ് ഇപ്പോള്‍ വികസിപ്പിക്കുന്നത്,
റോഡ് വികസനത്തിന്റെ ഭാഗമായി പടിയൂര്‍, ഇരിക്കൂര്‍, കൂടാളി പഞ്ചായത്തുകളില്‍ റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് മാര്‍ക്ക് ചെയ്ത് കഴിഞ്ഞെങ്കിലും കിളച്ച് വീതി കൂട്ടല്‍ പൂര്‍ണമായും നടന്നില്ല. റോഡില്‍ പത്ത് സ്ഥലങ്ങളില്‍ കലുങ്കുകള്‍ നിര്‍മിക്കേണ്ടതുണ്ട്. പണിതുടങ്ങിയ സ്ഥലങ്ങളില്‍ പകുതി മാത്രമാണ് പൂര്‍ത്തിയാക്കിയത് ബാക്കി ഭാഗം ഒന്നും ചെയ്തില്ല.
റോഡിനു വേണ്ടി കുഴിച്ച സ്ഥലങ്ങളില്‍ ഇപ്പോഴും വലിയ കുഴികളാണള്ളത്.മഴ പെയ്താല്‍ എല്ലാ സ്ഥലങ്ങളിലു ചെളി നിറയും. ഇപ്പോള്‍ തന്നെ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പോവാന്‍ കഴിയാത്ത അവസ്ഥയാണ്. ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒന്നുമാവാതെ നിലച്ചിരിക്കയാണ്.
തകര്‍ന്ന് തരിപ്പണമായിക്കിടന്ന ഇരിക്കൂര്‍ ,കല്യാട് ,ബ്ലാത്തൂര്‍ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാരും സംഘടനകളും ബസ് ഉടമകളും സമരം ചെയ്തിരുന്നു.
ഈ റോഡിന്റെ സൈഡുകളില്‍ ഓവുചാലുകളുടെ നിര്‍മിക്കല്‍ പ്രവൃത്തിയും തുടങ്ങിയിട്ടില്ല. നാട്ടുകാരെ വീണ്ടും ഒരു പ്രക്ഷോഭ വഴിയിലേക്ക് തള്ളിവിടാതെ പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരും റോഡ് വികസന സമിതി ഭാരവാഹികളും ആവശ്യപ്പെട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."