ആശിഖ് കുരുണിയനും അനസും ടീമില്‍
മുംബൈ: ജൂണ്‍ ഒന്നിന് നടക്കുന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പിനുള്ള 30 അംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ അനസ് എടത്തൊടികയും പൂനെ സിറ്റി എഫ്. സി താരമായ ആഷിഖ് കുരുണിയനും ക്യാംപിലേക്ക് ക്ഷണം ലഭിച്ചു. മുംബൈയില്‍ നടക്കുന്ന ക്യാംപിന് ശേഷമായിരിക്കും അവസാന ടീമിനെ പ്രഖ്യാപിക്കുക. ഇന്ത്യക്ക് പുറമെ കെനിയ, ചൈനീസ് തായ്‌പോയ്, ന്യൂസിലന്റ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. മെയ് 16 മുതല്‍ മെയ് 18 വരെയാണ് ക്യാപ് നടക്കുന്നത്. ഇതിന് ശേഷമായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. 2019 ജനുവരിയില്‍ നടക്കുന്ന എ. എഫ്. സി കപ്പിനുള്ള ഒരുക്കവും ഇന്റര്‍കോണ്ടിനന്റല്‍ കപ്പിലുണ്ടാകും. സൗബിക് ചക്രബര്‍ത്തി, ലാല്‍ദന്‍മാവിയ റാല്‍ത്തെ, സഞ്ജീബന്‍ ഘോഷ്, ആഷിഖ് കുരുണിയന്‍ എന്നിവരെ ഐ. എസ്. എല്ലിലെ മികച്ച പ്രകടനം പരിഗണിച്ചാണ് ക്യാംപിലേക്ക് തിരിഞ്ഞെടുത്തിട്ടുള്ളത്.
30 അംഗ സാധ്യതാ ടീം: ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സാന്ധു (ബംഗളൂരു എഫ്. സി), അമരീന്ദര്‍ സിങ് (മുംബൈ സിറ്റി എഫ്. സി), വിശാല്‍ കെയ്ത് ( എഫ്. സി പൂനെ സിറ്റി), സഞ്ജീബന്‍ ഘോഷ് (ജംഷഡ്പുര്‍ എഫ്. സി).
പ്രതിരോധം: സുബാശിഷ് ബോസ് (ബംഗളൂരു എഫ്. സി), സന്ദേഷ് ജിങ്കന്‍, ലാല്‍റുവാത്താര (രണ്ട് പേരും കേരളാ ബ്ലാസ്റ്റേഴ്‌സ്), സൗബീക് ചക്രബര്‍ത്തി, അനസ് എടത്തൊടിക( രണ്ട് പേരും ജംഷഡ്പുര്‍ എഫ്. സി),സലാം രഞ്ജന്‍ സിങ് (ഈസ്റ്റ് ബംഗാള്‍), ജെറി ലാല്‍റിന്‍സ്വാല ( ചെന്നൈയ്യിന്‍ എഫ്. സി), നാരായണ്‍ ദാസ് (എഫ്. സി ഗോവ), പ്രീതം കോട്ടാല്‍ (ഡല്‍ഹി ഡൈനാമോസ്), ദേവീന്ദര്‍ സിങ് (മുംബൈ സിറ്റി എഫ്. സി).
മധ്യനിര: റൗളിന്‍ ബോര്‍ജസ്, ഹാലിചരന്‍ നാസ്രി (രണ്ട് പേരും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്), ധന്‍പാല്‍ ഗണേഷ്, അനിരുദ്ധ് ഥാപ്പ (രണ്ട് പേരും ചെന്നൈയ്യില്‍ എഫ്. സി), ഉദാന്ത് സിങ് (ബംഗളൂരു എഫ്. സി), മുഹമ്മദ് റഫീഖ് (ഈസ്റ്റ് ബംഗാള്‍), ബികാശ് ജെയ്‌റു (ജംഷഡ്പുര്‍ എഫ്. സി), പ്രണോയ് ഹാല്‍ദര്‍ ( എഫ്. സി ഗോവ), ലാല്‍ദന്‍മാവിയ റാല്‍ത്തെ(ഈസ്റ്റ് ബംഗാള്‍), , ആഷിഖ് കുരുണിയന്‍ (പൂനെ സിറ്റി).
മുന്നേറ്റനിര: ബല്‍വന്ത് സിങ് (മുംബൈ സിറ്റി എഫ്. സി), ജെജെ ലാല്‍പെകുല (ചെന്നൈയ്യില്‍ എഫ്. സി),സൈമിനല്‍ ഡങ്കല്‍ (നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി), അലന്‍ ഡോയറി (ഷില്ലോങ് ലജോങ് എഫ്. സി), മന്‍വീര്‍ സിങ് ( എഫ്. സി ഗോവ), സുനില്‍ ഛേത്രി (ബംഗളൂരു എഫ്. സി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."