HOME
DETAILS
MAL
'ഡെപ്യൂട്ടേഷന് വഴി ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണം'
backup
March 15 2017 | 23:03 PM
പേരാമ്പ്ര: മലബാര്‍ ദേവസ്വം ബോര്‍ഡിലേക്കു ഡെപ്യൂട്ടേഷന് വഴി ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും പകരം യോഗ്യതയും അര്‍ഹതയുമുള്ളവരെ നിയമിക്കണമെന്നും മലബാര്‍ ദേവസ്വം എംപ്ലോയി സ് യൂനിയന്‍ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്ന ക്ഷേത്ര ജീവനക്കാരെ മലബാര്‍ ദേവസ്വം ജീവനക്കാരായി പരിഗണിച്ച് ദേവസ്വം ബോര്‍ഡ് നേരിട്ടു ശമ്പളം നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എ.കെ പത്മനാഭന് മാസ്റ്റര്‍ അധ്യക്ഷനായി.
ശശികുമാര്‍ പേരാമ്പ്ര, ഒ.പി സുധാകരന്, കെ. ഹരിദാസന്, എം. സജീവന്, കൃഷ്ണദാസ്, ടി. വിവേകന്, എം. പ്രദീപന്, സി.കെ രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."