HOME
DETAILS

നെട്ടൂര്‍ ആശുപത്രിയിലെ ശോച്യാവസ്ഥയ്‌ക്കെതിരേ പ്രതിഷേധം ശക്തമായി

  
backup
May 12, 2018 | 5:22 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86


നെട്ടൂര്‍: പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഉച്ചയ്ക്കു ശേഷം ഒ.പിയുടെ പ്രവര്‍ത്തനം നിറുത്തിയതില്‍ പ്രതിഷേധം ശക്തമായി. ഉച്ചകഴിഞ്ഞ് ഇവിടെ എന്‍.ആര്‍.എച്ച്.എം ഡോക്ടറാണ് രോഗികളെ പരിശോധിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ചയായി ഡോക്ടര്‍ ഇല്ലാത്തതിനാല്‍ നെട്ടൂര്‍, മാടവന, വളന്തകാട് കുമ്പളം പ്രദേശങ്ങളില്‍ നിന്നുള്ള രോഗികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഡോക്ടര്‍മാരുടെ സേവനം മുഴുവന്‍ സമയവും ലഭ്യമല്ലാത്തതിനാല്‍ ഇവിടെ ഐ.പി വാര്‍ഡും ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ തെരുവുനായകളുടെ സങ്കേതമായി മാറിയിരിക്കുകയാണ്. ആശുപത്രി വികസനം സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് നഗരസഭയില്‍ നടന്ന എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍, കൗണ്‍സിലര്‍മാര്‍ നെട്ടൂര്‍ വികസന സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ആശുപത്രി വികസനം സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് തീരുമാനമായിരുന്നു.
അതിനിടെയാണ് നിരവധി രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഉച്ചകഴിഞ്ഞുള്ള ഒ.പി നിലച്ചത്. ഇത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
ഉച്ചയ്ക്കുശേഷം ഡോക്ടറെ നിയമിച്ച് ഒ പി പുനസ്ഥാപിക്കുക, കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ മരട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രിക്കു മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനവും നില്‍പ്പു സമരവും നടത്തി.
മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. മരട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഏ.ആര്‍ പ്രസാദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എ.കെ സജീവന്‍, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ല സെക്രട്ടറി വി.ഒ ജോണി, മരട് നഗരസഭ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ദിഷ പ്രതാപന്‍, അഡ്വ. ടി.ബി ഗഫൂര്‍, പി.ബി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. എ.എം മുഹമ്മദ്, കെ.എക്‌സ് മാത്തന്‍, കെ.ബി സുബീഷ് ലാല്‍, എന്‍.ഡി. വാസുദേവന്‍, എ.കെ.കാര്‍ത്തികേയന്‍, കെ.വി.ലാലന്‍, കെ.കെ ജയേഷ്, എം.ടി സന്തോഷ്, പി.കെ ഷാജി, എ.എസ് വിനീഷ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം പുതിയ നാഴികക്കല്ലിലേക്ക്: ജൂൺ മുതൽ റോഡ് മാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കും

Kerala
  •  7 days ago
No Image

കൗൺസിലിങ്ങിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

Kerala
  •  7 days ago
No Image

ബിജെപിയില്‍ നിന്ന് പണം വാങ്ങി ശിവന്‍കുട്ടിയെ തോല്‍പ്പിച്ചു; സിപിഎം നേമം ഏരിയ കമ്മിറ്റിയില്‍ ഗുരുതര ആരോപണം 

Kerala
  •  7 days ago
No Image

കെ.എ.എസ്: റാങ്ക് ലിസ്റ്റിൽ നിയമനം തുടങ്ങിയില്ല; റിപ്പോർട്ട് ചെയ്തത് മൂന്നെണ്ണം

Kerala
  •  7 days ago
No Image

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമി കൊല്ലപ്പെട്ടു, ട്രംപ് സുരക്ഷിതൻ

International
  •  7 days ago
No Image

മോഡലിങ്ങിന്റെ മറവിൽ സെക്‌സ് റാക്കറ്റ് കേസ്: മുഖ്യപ്രതി സിന്ധു പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ശബ്ദസന്ദേശം പുറത്ത്

Kerala
  •  7 days ago
No Image

വിദ്യാഭ്യാസ പദ്ധതികൾ പരിഷ്‌കരിക്കും; മിനിസ്റ്റർ ടോക്ക് എൻ. ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസ മന്ത്രി)

Kerala
  •  7 days ago
No Image

പ്ലസ്ടു: മലബാറിലെ താൽക്കാലിക ബാച്ചുകൾ സ്ഥിരമാക്കണം; നിലവാരത്തകർച്ചയുടെ കാരണം കുട്ടികളുടെ ബാഹുല്യം

Kerala
  •  7 days ago
No Image

നീറ്റ് റീഫണ്ട്: ബാങ്ക് വിവരങ്ങൾ 27 വരെ സമർപ്പിക്കാം

Kerala
  •  7 days ago
No Image

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം

International
  •  7 days ago