പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും
കാക്കനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുടുതന്‍ പേര്‍ കുടുങ്ങിയേക്കും. പൊലിസ് പിടികൂടിയ ആറ് പ്രതികളില്‍ ഒരാളെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുന്‍പ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തുതിയൂര്‍ പള്ളിപറമ്പ് വീട്ടില്‍ സണ്ണി എന്നു വിളിക്കുന്ന സിന്‍സിലാവോസി(19)യാണ് മുന്‍പ്് കഞ്ചാവ് കേസില്‍ അറസ്റ്റിലായത്.
റിമാന്‍ഡില്‍ കഴിയുന്ന മറ്റൊരു പ്രതി തുതിയൂര്‍ ആനന്ദ് വിഹാറില്‍ സതീഷി(31)ന്റെ വീട്ടില്‍ പരിശോധന നടത്തിയാണ് സണ്ണിയെ പൊലിസ് പിടികൂടിയത്. എന്നാല്‍ സതീഷിനെതിരെ പൊലിസ് കേസെടുത്തിരുന്നില്ല. വീട്ടില്‍ കഞ്ചാവ് ഉപയോഗിച്ചതിനാണ് ഇയാളെ പിടികൂടിയതെന്നും പൊലിസ് വ്യക്തമാക്കി.
തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ സി.എ നിഷാദാണ് പെണ്‍കുട്ടിയുടെ വീടിന് പരസരത്തെ കഞ്ചാവ് സംഘത്തെ കുറിച്ച് രണ്ടര മാസം മുമ്പ് പൊലിസിന് വിവരം നല്‍കിയത്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടുന്ന സംഘം നാട്ടില്‍ കഞ്ചാവും മയക്ക് മരുന്നും ഉപയോഗിക്കുന്നതെന്നായിരുന്നു കൗണ്‍സിലര്‍ പൊലിസിനെ അറിയിച്ചിരുന്നത്. ഇതു പ്രകാരമാണ് സിന്‍സിലാവോസിനെ പൊലിസ് അറസ്റ്റ് ചെയ്തു .പെണ്‍കുട്ടിയുടെ വീടിന് പരിസരത്തെ സംഘത്തിലെ രണ്ട് പേര്‍ ഇപ്പോള്‍ പീഡനക്കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിന്റെ വഴിവിട്ട നടപടികളാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ കലാശിച്ചതെന്ന് അന്ന് നാട്ടില്‍ ആരോപണം ഉയര്‍ന്നിരുന്നു.
റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പുറത്തുള്ള സംഘത്തിലേക്കും അന്വേഷണം വ്യാപിക്കാനുള്ള തീരുമാനത്തിലാണ് പൊലിസ്. പീഡനനക്കേസില്‍ അറസ്റ്റിലായവര്‍ക്ക് പുറത്തുള്ള സംഘവുമായുള്ള ബന്ധം അന്വേഷിക്കുമെന്ന് പൊലിസ് വ്യക്തമാക്കി. പ്രതികളെ വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കേസന്വേഷിക്കുന്ന കളമശ്ശേരി സി.ഐ എസ്.ജയകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."