ആശ്രമം സ്‌കൂളില്‍ അധ്യാപക ഒഴിവുകള്‍
പാലക്കാട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ അധികാര പരിധിയിലുള്ള മലമ്പുഴ ആശ്രമം സ്‌കൂളില്‍ 2017-28 അധ്യയന വര്‍ഷം കരാര്‍ വ്യവസ്ഥയിലും താത്കാലികമായി ഉണ്ടായേക്കാവുന്ന ഒഴിവിലേയ്ക്കും അധ്യാപകരെ നിയമിക്കുന്നു. റസിഡന്‍ഷല്‍ സ്‌കൂള്‍ ആയതിനാല്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്, സോഷോളജി, ചരിത്രം, മലയാളം, ഇംഗ്ലീഷ്, ധനതത്വശാസ്ത്രം വിഷയങ്ങളില്‍ എച്ച്.എസ്.എസ്.റ്റി നിയമനത്തിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും, ബി.എഡ്, സെറ്റുമുണ്ടാവണം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, മാത്ത്‌സ്, ഇംഗ്ലീഷ് എച്ച്.എസ്.എ മാനെജര്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനത്തിന് ബിരുദവും ബി.എഡുമാണ് യോഗ്യത.മ്യൂസിക്‌ഡ്രോയിങ് സ്‌പെഷല്‍ ടീച്ചര്‍ക്ക് ബി.എ.മ്യൂസിക് തതുല്യ യോഗ്യതയും . യു.പി.സ്‌കൂള്‍ ടീച്ചര്‍ക്ക് ടി.ടി.സിതതുല്യ യോഗ്യതയുണ്ടാവണം.
ബയോഡാറ്റയും യോഗ്യതപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 21ന് വൈകീട്ട് നാല് വരെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍ , പാലക്കാട് വിലാസത്തില്‍ അപേക്ഷ നല്‍കാം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് നിയമനം.കൂടുതല്‍ വിവരം : 0491 2815894, 2505383 നമ്പറില്‍ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."