എവിടെ അമര്‍ത്തിയാലും വോട്ട് താമരക്കെന്ന് ആക്ഷേപം
ബംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ബി.ജെ.പി വ്യാപകമായി ക്രമക്കേടുകള്‍ നടത്തുന്നുണ്ടെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണം ശരിവെച്ച് കര്‍ണാടകയില്‍നിന്നും റിപ്പോര്‍ട്ട് . ബംഗളൂരു മണ്ഡലത്തിലെ ആര്.വി.എം സെക്കന്‍ഡ് സ്റ്റേജിലെ ബൂത്തിലുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ഏതു ബട്ടണ്‍ അമര്‍ത്തിയാലും വോട്ടു വീഴുന്നത് ബിജെപിയ്ക്കാണെന്ന് കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ ട്വിറ്ററിലൂടെ ആരോപിച്ചു.
ആര്‍ക്ക് വോട്ടു ചെയ്താലും വോട്ടു വീഴുന്നത് ബിജെപിക്കായതിനാല്‍ വോട്ടര്‍മാര്‍ പ്രതിഷേധിച്ചെന്നും വോട്ടു ചെയ്യാതെ മടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെ ആരംഭിച്ച വോട്ടെടുപ്പില്‍ മെഷീന് തകരാറ് മൂലം പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടിരുന്നു.
ചിലയിടത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ബൂത്ത് ഏജന്റിനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഒരുറിഹേഴ്സല് എന്ന നിലയില്‍ പോലും കണക്കാക്കുന്ന തെരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ ഇന്നലെ നടന്നത്. അതിനാല്‍ തന്നെ എന്ത് വില കൊടുത്തും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും ബി.ജെ.പി പയറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."