ഇന്നലെ അവര്‍ പ്രഖ്യാപിച്ചു
സ്വര്‍ഗത്തിലെ പൂക്കളുടെ ഗന്ധം
ആസ്വദിക്കുകയായിരുന്നു ഞങ്ങള്‍.
അപ്പോഴാണ് അവര്‍ വന്ന്
ഞങ്ങളുടെ കാലടികളെ മണ്ണിട്ടു മൂടിയത്.
അങ്ങനെയവര്‍
ഞങ്ങളുടെ പൂവിന്റെ ഗന്ധം മോഷ്ടിച്ചു.
അവിടെയവര്‍
കൊട്ടാരങ്ങള്‍ പണിതു.
മഴക്കാലം വന്നപ്പോള്‍
ജലമെല്ലാം അവരൂറ്റിയെടുത്തു.
കുഴിച്ചുമൂടപ്പെട്ട
ഞങ്ങളുടെ കാലടികള്‍
മറ്റൊരു ഭൂമിക്കുവേണ്ടി എഴുന്നേറ്റു നിന്നു.
അവിടെയും അവര്‍ പൂക്കളെ വളര്‍ത്തി
പല വര്‍ണത്തിലും ഗന്ധത്തിലുമുള്ളത്.
പൂക്കളെ നുള്ളിയെടുക്കുമ്പോള്‍
അവര്‍ ഞങ്ങളുടെ കാലുകളെയും പറിച്ചെടുത്തു.
എന്നിട്ടവിടെ
പുതിയ പൂക്കള്‍ക്കുവേണ്ടി ജലം തളിച്ചു.
അവകൊണ്ടുതന്നെ
രഥങ്ങളെ അലങ്കരിച്ചു.
അതേ പൂക്കള്‍കൊണ്ട്
അവന്‍ യുദ്ധങ്ങള്‍ ആഘോഷിച്ചു.
അവരുടെ നേതാവ്
കുഴിമാടം മാന്തിയവിടെ വിത്തുകള്‍ പാകി.
എന്നിട്ട്,
കള്ളിമുള്‍ച്ചെടികളെ വളര്‍ത്തി.
ഇന്നലെയവര്‍ പ്രഖ്യാപിച്ചു:
അവര്‍ പാഴ്‌ച്ചെടികളെ പിഴുതുമാറ്റുകയാണെന്ന്.
ശേഷമവര്‍
ഞങ്ങളുടെ കാലടികളെ സ്വതന്ത്രമാക്കി.
അനന്തരം
ഒരു കവിള്‍ ജലം മാത്രം
ഞങ്ങള്‍ക്കവര്‍ കുടിക്കാന്‍ തന്നു.
(അരുണ്‍ കാംബ്ലെ - മറാത്തി കവിയും ആക്ടിവിസ്റ്റും ദലിത് പാന്തര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും. 1953ലാണു ജനനം. മുംബൈ യൂനിവേഴ്‌സിറ്റിയിലെ മറാത്തി വകുപ്പ് തലവനായിരുന്നു.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."