HOME
DETAILS

എയര്‍ ആംബുലന്‍സുകള്‍ കേടായതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു

  
backup
June 25, 2016 | 4:23 AM

%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%9f

കൊച്ചി: ലക്ഷദ്വീപിലെ രണ്ട് എയര്‍ ആംബുലന്‍സുകള്‍ കേടായതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു. മിനിക്കോയി സ്വദേശി മുഹമ്മദ്(68) ആണ് മരിച്ചത്. കഴിഞ്ഞ ആറ് ദിവസമായി എയര്‍ ആംബുലന്‍സുകള്‍ കേടായി സര്‍വീസ് നടത്താനാവാത്ത അവസ്ഥയിലാണ്. ഇതേത്തുടര്‍ന്നാണ് ഹൃദ്രോഗബാധിതനായ മുഹമ്മദ് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചത്. മുഹമ്മദ് ഉള്‍പ്പെടെ മൂന്ന് പേരാണ് വിദഗ്ധ ചികിത്സയ്ക്കായി ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ടിയിരുന്നത്. ഇന്നലെ നേവിയുടെ ഡോര്‍ണിയര്‍ ഹെലിക്കോപ്റ്റര്‍ എത്തിയപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു. തുടര്‍ന്ന് മറ്റ് രണ്ടുപേരെ കൊച്ചിയില്‍ എത്തിച്ചു. കില്‍ത്താന്‍ ദ്വീപ് സ്വദേശികളായ തുടയെല്ല് പൊട്ടിയ ഒന്‍പത് മാസം പ്രായമുള്ള മഫീദ മിസ്‌രി എന്ന കുട്ടിയെയും മാലിഹ എന്ന എഴുപതുകാരിയെയുമാണ് ഇന്നലെ കൊച്ചിയില്‍ എത്തിച്ചത്. മഫീദ മിസ്‌രിയുടെ തുടയെല്ല് പൊട്ടിയത് നാലു ദിവസം മുന്‍പാണ്.
1984 നുശേഷം ആദ്യമായാണ് എയര്‍ ആംബുലന്‍സ് ലഭിക്കാതെ ലക്ഷദ്വീപില്‍ ഒരാള്‍ മരിക്കുന്നത്. പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനാസ്ഥയെതുടര്‍ന്നാണ് നേവിയുടെ ആംബുലന്‍സും എത്താന്‍ വൈകിയതെന്ന് ദ്വീപ് നിവാസികള്‍ ആരോപിച്ചു. അവര്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ നേവിയുെട ആംബുലന്‍സ് നേരത്തെ എത്തുമായിരുന്നുവെന്നും മരണം ഒഴിവാക്കാനാകുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. സാധാരണ എയര്‍ ആംബുലന്‍സുകള്‍ കേടായാല്‍ ഉടനടി നന്നാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തവണ രണ്ട് ആംബുലന്‍സുകളും ആറുദിവസമായി പ്രവര്‍ത്തനരഹിതമായെങ്കലും ഇതുവരെ നന്നാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  4 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  4 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  4 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  4 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  4 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  4 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  4 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  4 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  4 days ago