വീടിന് മുകളിലേക്ക് കുടിവെള്ള ടാങ്ക് മറിഞ്ഞ് കുട്ടി മരിച്ചു
കൊട്ടാരക്കര: കൂറ്റന്‍ വാട്ടര്‍ടാങ്ക് വീടിനുമുകളില്‍ വീണ് ഏഴുവയസുകാരന് മരിച്ചു. അമ്മക്കും സഹോദരിക്കും ഗുരുതരമായി പരുക്കേറ്റു. എഴുകോണ്‍ കൈതക്കോട് വേലംപൊയ്ക ബിജുഭവനത്തില്‍ ആഞ്ചലോസിന്റെ മകന് അഭി ഗബ്രിയേലാ(7)ണ് മരിച്ചത്. അഭിയുടെ അമ്മ ബീന (28)സഹോദരി സ്നേഹ (4) എന്നിവരെ ഗുരുതര പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് ശുദ്ധജല പദ്ധതിയ്ക്കായി ഇരുപത് അടി ഉയരത്തില്‍ സ്ഥാപിച്ച ടാങ്കും ഇരുമ്പ് തൂണും വീടിന്റെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വീട് തകരുകയും ഇവര്‍ അടിയില്‍പ്പെടുകയുമായിരുന്നു. പിന്നീട് മുത്തശിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മൂന്നുപേരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭി മരണമടഞ്ഞു. വാട്ടര്‍ ടാങ്ക് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനു കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."