കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു; ചര്‍ച്ചകള്‍ക്കെന്ന് അഭ്യൂഹം
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കുമാരസ്വാമി സിംഗപ്പൂരിലേക്കു പറന്നു. തൂക്കു മന്ത്രിസഭയായിരിക്കും കര്‍ണാടകയിലെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് ജനതാദള്‍ നേതാവ് എ.ച്ച്.ഡി കുമാരസ്വാമി സിംഗപൂരിലേക്ക് പോയത്.
വോട്ടെണ്ണല്‍ ദിനത്തിലോ പിറ്റേന്നോ മാത്രമാണ് അദ്ദേഹം തിരിച്ചെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
തൂക്കുസഭ വന്നാല്‍ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ജെ.ഡി.എസുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് സിംഗപ്പൂരിലേക്ക് അദ്ദേഹം പോയതെന്നും പറയപ്പെടുന്നു.കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണു നടന്നത്. ഏഴ് എക്സിറ്റ് പോളുകള്‍ ബി.ജെ.പിക്കു മുന്‍തൂക്കം പ്രവചിച്ചപ്പോള്‍ ആറ് എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനാണു മുന്‍തൂക്കം പ്രവചിച്ചിട്ടുള്ളത്.
എന്നാല്‍ ഈ എക്സിറ്റ് പോളുകള്‍ എല്ലാം ജെ.ഡി.എസ് നിര്‍ണായക ശക്തിയാകുമെന്ന് പ്രവചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."