'ആകാശസേന' തന്ത്രവുമായി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: വിയറ്റ്‌നാം യുദ്ധ സമയത്ത് അമേരിക്ക ആവിഷ്‌കരിച്ച യുദ്ധതന്ത്രവുമായി ഇന്ത്യന്‍ സൈന്യം രംഗത്ത് . പ്രസിദ്ധമായ എയര്‍ കാവല്‍റി (ആകാശ സേന) ആശയം നടപ്പാക്കാനൊരുങ്ങുകയാണ് സൈന്യം.
രാജസ്ഥാനില്‍ അടുത്തിടെ നടന്ന കരസേനയുടെ അഭ്യാസപ്രകടനമായ വിജയ് പ്രഹാറിലാണ് എയര്‍ കാവല്‍റി പരീക്ഷിച്ചത്. ഇത് വിജയകരമായതിനെ തുടര്‍ന്നാണ് എയര്‍ കാവല്‍റിയെ പ്രതിരോധ സംവിധനത്തിന്റെ ഭാഗമാക്കാന്‍ കരസേന തീരുമാനമെടുത്തത്.
എയര്‍ കാവല്‍റി സംവിധാനം പ്രാവര്‍ത്തികമാകുന്നതോടു കൂടി ഇന്ത്യന്‍ പ്രതിരോധ രംഗം കൂടുതല്‍ കരുത്തുറ്റതാകും. ആകാശത്ത് നിന്ന് ശത്രു സേനയെ ആക്രമിക്കുന്ന രീതിയാണ് എയര്‍ കാവല്‍റി. അത്യാധുനിക ഹെലികോപ്റ്ററുകളും യുദ്ധടാങ്കറുകളും ഒരുപോലെ ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്.1954 മുതല്‍ 75 വരേ വിയറ്റ്‌നാം കാടുകളില്‍ അമേരിക്ക ഇത് പരീക്ഷിച്ചിരുന്നു. വിവിധ സ്വഭാവത്തിലുള്ള യുദ്ധഭൂമികളില്‍ ഏറ്റവും യോജിച്ച പ്രതിരോധ മാര്‍ഗമാണ് എയര്‍ കാവല്‍റി.അള്‍ട്രാ മോഡേണ്‍ സെന്‍സറുകളും ലക്ഷ്യം ഭേദിക്കുന്നതിന് കൃത്യതയും ആധുനികതയും സംയോജിപ്പിച്ച ആയുധങ്ങളും ഹെലികോപ്റ്ററുകളില്‍ സജ്ജീകരിച്ചാണ് നീക്കം നടത്തുക. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനാണ് ഇത്തരം ഹെലികോപ്ടറുകളുടെ നിര്‍മ്മാണ ചുമതല.ഇത്തരത്തില്‍ ആറ് അപ്പാഷെ ഹെലികോപ്റ്ററുകറുകള്‍ നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."