കടമ്പഴിപ്പുറത്ത് വ്യാപാരികള്‍ ധര്‍ണ നടത്തി
ശ്രീകൃഷ്ണപുരം: വൃത്തി ഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ച് ആരോഗ്യ വകുപ്പ് കടമ്പഴിപ്പുറത്ത് അടച്ച് പൂട്ടിയ ബേക്കറി തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും കടയടപ്പ് സമരവും നടത്തി.
കഴിഞ്ഞ ജനുവരി 13 നാണ് വൃത്തി ഹീനമായ സാഹചര്യത്തിലാണ് ബേക്കറി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ കടയടപ്പിച്ചത്.
ബേക്കറിയില്‍ മാലിന്യ സംസ്ക്കരണത്തിനാവശ്യമായ സംവിധാനമില്ലെന്നും സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും ആരോപിച്ചാണ് അധികൃതര്‍ കടയടപ്പിച്ചത്.
എന്നാല്‍ ബേക്കറി ഉടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തു. എന്നാല്‍ ഇപ്പോഴും ആരോഗ്യവകുപ്പ് അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വ്യാപാരിവ്യവസായ ഏകോപന സമിതി ജില്ലാ ട്രഷറര്‍ ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. തോമസ് ജേക്കബ്, ഫിറോസ്ബാബു, ദേവദാസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."