വായ്പക്കപേക്ഷിക്കാന്‍ മതിയായ രേഖകള്‍ നല്‍കാതെ താലൂക്ക് ആശുപത്രി അധികൃതര്‍ നഴ്‌സിനെ പീഡിപ്പിക്കുന്നതായി പരാതി
കുന്നംകുളം: വായ്പക്കപേക്ഷിക്കാന്‍ മതിയായ രേഖകള്‍ നല്‍കാതെ താലൂക്ക് ആശുപത്രി അധികൃതര്‍ പട്ടിക ജാതിക്കാനായ നഴ്‌സിങ്ങ് അസിസ്റ്റന്റി നെ പീഡിപ്പിക്കുന്നതായി പരാതി.
മകളുടെ വിവാഹാവശ്യത്തിനായി കെ.എസ് .എഫ് .ഇ ലോണ്‍ നല്‍കാന്‍ തയ്യാറായെങ്കിലും ശമ്പളവുമായി ബന്ധപെട്ടുള്ള രേഖകള്‍നല്‍കാതെ ലേ സെക്രട്ടറി കഷ്ടപെടുത്തുന്നതായും കുന്നംകുള താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ്ങ് അസിസ്റ്റന്റ് വിജയനാണ് പരാതി നല്‍കിയത്. ഡി.എം.ഒക്ക്് പരാതി നല്‍കിയെങ്കിലും അത് കുന്നംകുളത്തെ സെക്രട്ടറിയുടെ വിവേചനാധികാരണാണെന്ന് പറഞ്ഞൊഴുഞ്ഞുവെന്നും മകളുടെ വിവാഹം മുടങ്ങുമെന്ന ഭയത്താല്‍ താന്‍ മാനസിക സംഘഷത്തിലാണെന്നും ഇയാള്‍ ഡി.വൈ.എസ്.പിക്ക് നല്‍കി പരാതിയില്‍ പറയുന്നു.
ആലുവ സ്വദേശിയായ വിജയന്റെ മൂത്തമകള്‍ക്ക് 28 ആമത്തെ വയസ്സിലാണ് വിവാഹം ശരിയായത്. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയായിരുന്നു കാരണം.
അടുത്ത മാസം നടക്കുന്ന വിവാഹത്തിനായി കെ.എസ്.എഫ്.ഇയില്‍ നിന്നും ലോണെടുക്കാനായിരുന്നു ശ്രമം, ഇതിനായി ബാങ്ക് നിര്‍ദ്ദേശാനുസരണം ശമ്പള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആഴ്ചകള്‍ക്ക് മുന്‍പ്് അപേക്ഷ നല്‍കിയിരുന്നു. ഇന്നലെയാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. എന്നാല്‍ ഇതില്‍ റിക്കവറി വ്യവസ്ഥയില്‍ സെക്രട്ടറി ഒപ്പിട്ടു നല്‍കിയില്ല. ലോണെടുത്തയാള്‍ തവണകള്‍ വീഴ്ച വരുത്തിയാല്‍ ശമ്പളത്തില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള അനുമതി പത്രമാണിത്.
ഇത് നല്‍കണമെന്ന് വ്യവ്‌സഥയില്ലെന്നും, വിരമിക്കാന്‍ 2 വര്‍ഷം മാത്രം ബാക്കിയുള്ളതിനാല്‍ ഇത് നല്‍കിയാല്‍ സെക്രട്ടറിക്ക് ബാധ്യത വരുമെന്നുമാണ് അധികൃതര്‍ പറയുന്നത്്. പക്ഷെ അത് തന്നോടുള്ള വ്യക്തി വൈരാഗ്യം മാത്രമാണെന്നും നിയമപരമായി റിക്കവറി ഷീറ്റ് കൂടി നല്‍കിയാലെ ബാങ്ക് ലോണ്‍ അനുവദിക്കൂ എന്നുമാണ് വിജയന്‍ പറയുന്നത്. തന്നോടുള്ള വ്യക്തി വൈരാഗ്യം മൂലം തന്റെ മക്കളുടെ ജീവിതം തകര്‍ക്കാന്‍ ഇവര്‍ മനപൂര്‍വ്വം നടത്തുന്ന നാടകമാണെന്നും നീതി ലഭിക്കുംവരേ താന്‍ പോരാടുമെന്നും അല്ലാത്ത പക്ഷം സംഭവിക്കുന്ന കാര്യങ്ങള്‍ക്ക്് ആശുപത്രി അധികൃതര്‍മാത്രമാണുത്തരവാദി എന്നും വിജയന്‍ പറയുന്നു. എന്നാല്‍ നിയമത്തിന്റെ പരിധിയില്‍ നിന്നുള്ള എല്ലാ സഹായങ്ങളും പരാതിക്കാരന് നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."