ആരോഗ്യവകുപ്പിന്റെ പരിശോധന: ഹോട്ടലുകളില്‍ നിന്ന് വീണ്ടും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി
പൊന്നാനി: നഗരസഭാ പരിധിയില്‍ പെട്ട വിവിധ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ബേക്കറി കടകളിലും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ വസ്തുക്കള്‍ പിടികൂടി. ആഴ്ചകള്‍ക്ക് മുന്‍പും ഇവിടെ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയിരുന്നു. പുതുപൊന്നാനി മെട്രോ ഹോട്ടലില്‍ നിന്നും പഴകിയ ചോറ്, പഴകിയ മീന്‍ കറി, പപ്പടം, പഴകിയ വെജിറ്റബിള്‍ കറി എന്നിവയാണ് പിടികൂടിയത്.
പുതുപൊന്നാനി മദീന ഹോട്ടലില്‍ നിന്ന് പഴകിയ കറി, മോര്, പഴകിയ ബീഫ് കറി, നിരോധിത പ്ലാസ്റ്റിക് കവറുകള്‍ എന്നിവയാണ് പിടികൂടിയത്. തൃക്കാവ് ബാസിത് കൂള്‍ബാറില്‍ നിന്നും പഴകിയ ചിക്കന്‍ കറി, പഴകിയ പഴം എന്നിവ കണ്ടെടുത്തു.
കോട്ടത്തറ ചെമ്പയില്‍ സ്റ്റോറില്‍ നിന്ന് കേടുവന്ന തണ്ണിമത്തന് ജ്യൂസ്, പഴകിയ പഴം എന്നിവയും പുഴമ്പ്രം ഷണ്മുഖ വിലാസം ഹോട്ടലില്‍ നിന്ന് വൃത്തിഹീനമായ പഴംപൊരിമാവും ആരോഗ്യവകുപ്പ് കണ്ടെടുത്തു . ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ അടുക്കളയുടെ പേരിലും പഴകിയ ഭക്ഷണത്തിന്റെ പേരിലും ഇവര്‍ക്കെതിരേ പിഴ ഈടാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."