വികസനം തടയാന്‍ ശ്രമമെന്ന് ജില്ലാപഞ്ചായത്ത് ഭാരവാഹികള്‍
മലപ്പുറം: ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന മാതൃകാപരവും ജനോപകാരപ്രദവുമായ പദ്ധതികളെ സംസ്ഥാന ഭരണ സംവിധാനങ്ങളുപയോഗിച്ചു മുടക്കുന്നതിനും അതുവഴിയുള്ള രാഷ്ട്രീയ നേട്ടത്തിനുമാണ് ജില്ലയിലെ സി.പി.എം നേതൃത്വവും ജില്ലാപഞ്ചായത്തിലെ സി.പി.എം പ്രതിനിധികളും ശ്രമിക്കുന്നതെന്നു ജില്ലാപഞ്ചായത്ത് ഭാരവാഹികള്‍.
സി.പി.എം നേതൃത്വത്തില്‍ ജില്ലാപഞ്ചായത്തിലേക്കുള്ള മാര്‍ച്ച് ദുഷ്ടലാക്കോടെയാണെന്നും തുടര്‍ച്ചയായി ജില്ലാപഞ്ചായത്തിനു പ്രവര്‍ത്തനമികവിന്റെ അംഗീകാരങ്ങള്‍ ലഭിക്കുന്നത് ഇഷ്ടപ്പെടാത്തതിനാലാണ് ഇതെന്നും അവര്‍ ആരോപിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റ് ചെയ്യുന്നതും അതില്‍ അപാകതകള്‍ കണ്ടെത്തുന്നതും സാധാരണയാണ്. തെറ്റായ പ്രചാരണങ്ങള്‍ നടത്തി മാതൃകാ പദ്ധതികള്‍ മുടക്കാനാണ് ലക്ഷ്യമെങ്കില്‍ നേരിടുമെന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, അനിത കിഷോര്‍, കെ.പി ഹാജറുമ്മ, സലീം കുരുവമ്പലം, എ.കെ അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."