മലബാറിലെ ആദ്യ ഹോമിയോ മരുന്ന് സംഭരണ കേന്ദ്രം മഞ്ചേരിയില്‍
മഞ്ചേരി:മലബാറില്‍ ആദ്യമായി ഹോമിയോ മരുന്നുകളുടെ സംഭരണ കേന്ദ്രം തയാറാകുന്നു. മഞ്ചേരി പയ്യനാട് ഗവ.ഹോമിയോ ആശുപത്രി വളപ്പിലാണ് റീജണല്‍ ഹോമിയോ മെഡിസിന്‍ സ്റ്റോര്‍ സജ്ജീകരിക്കുന്നത്. ആറു ജില്ലകളിലേക്ക് ആവശ്യമായ മരുന്നുകള്‍ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അത്യാധുനിക സൗകര്യമാണ് ഇവിടെ ഒരുങ്ങുക.
ആലപ്പുഴയിലെ ഹോംകോ വഴിയാണ് ഗവ: ഹോമിയോ ആശുപത്രികളിലേക്കും ഡിസ്‌പെന്‍സറികളിലേക്കുമുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നത്. മരുന്നുകള്‍ സൂക്ഷിച്ചുവെക്കാന്‍ ഈ കേന്ദ്രം മാത്രമായതിനാല്‍ മലബാര്‍ മേഖലയില്‍ മരുന്നുകളുടെ ലഭ്യതക്കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ കേന്ദ്രം തുറക്കുന്നതോടെ അതിനാണ് പരിഹാരമാകുക.
കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. അടുത്തമാസത്തോടെ തുറന്നുകൊടുക്കും. 2012 ലാണ് മെഡിസിന്‍ സ്റ്റോറിനു ആരോഗ്യ വകുപ്പിന്റെ അനുമതിയായത്. 50ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. രണ്ടായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടത്തില്‍ മരുന്നുകള്‍ സൂക്ഷിക്കാന്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറികള്‍ സജീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."