ചെമ്മങ്കടവ് സ്‌കൂളില്‍ യു.പി വിദ്യാര്‍ഥികള്‍ക്കും ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്
ചെമ്മങ്കടവ്: ജി.എം.യുപി സ്‌കൂളിലെ യു.പി വിഭാഗം കുട്ടികള്‍ ഈ വാര്‍ഷിക പരീക്ഷ എഴുതുന്നത് അവരുടെ ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റുമായി. കുട്ടിയുടെ വിവരങ്ങളും പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും അടങ്ങിയ ഹാള്‍ട്ടിക്കറ്റില്‍ ടൈംടേബിളിന്റെ ചെറിയ മാതൃകയും ഉണ്ട്. ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ഒപ്പുവയ്ക്കുന്നതിനും പരീക്ഷാ കണ്‍ട്രോളറുടെ ഒപ്പും വരെ വയ്ക്കുന്നതിനുള്ള കോളങ്ങള്‍ ഈ ഹാള്‍ട്ടിക്കറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
കുട്ടികളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കേണ്ട കുട്ടികളെ ചെറുപ്പകാലത്ത് തന്നെ ഹാള്‍ട്ടിക്കറ്റിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനും പരീക്ഷാ ഹാളിലെത്തുമ്പോള്‍ ഹാള്‍ടിക്കറ്റ് മറക്കുന്ന അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കൂടുതല്‍ പിരിമുറുക്കം ഇല്ലാതാക്കുന്നതിനുമായാണ് ഹാള്‍ടിക്കറ്റ് ഏര്‍പ്പെടുത്തിയതെന്ന് ഈ വിദ്യാലയങ്ങളിലെ പരീക്ഷാ ചുമതലയുള്ള ഹക്കീം മാസ്റ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."