പോരാളികളായി മലപ്പുറത്ത് ഇനി പോരാട്ടച്ചൂട്
മലപ്പുറം: മലപ്പുറം ഇനി അംഗച്ചൂടിലേക്ക്. ഇടതുപക്ഷവും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മലപ്പുറത്തു പോരാട്ട ചിത്രം തെളിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി നാളെ പത്രിക സമര്‍പ്പിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ ചൊവ്വാഴ്ചയാണ് പത്രിക സമര്‍പ്പിക്കുന്നത്.
ഇരു സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിക്കുന്നതോടെ തെരഞ്ഞെടുപ്പ് ചൂടിന് കാഠിന്യമേറും. നാളെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും മലപ്പുറത്തു നടക്കുന്നുണ്ട്. ഇന്നലെ നടന്ന യു.ഡി.എഫ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു രൂപംനല്‍കി. എ.കെ ആന്റണിയടക്കമുള്ള ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തും. 20നു ചേരുന്ന എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. 21നു ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നതിനു മലപ്പുറത്തു യോഗം ചേരും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബൂത്ത് ലെവല്‍ കമ്മിറ്റികളും നിലവില്‍വരും.
മലപ്പുറത്തു ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാണ് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എം.ബി ഫൈസലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
ജില്ലാ കമ്മിറ്റി നിശ്ചയിക്കുന്നയാളെ സംസ്ഥാന കമ്മിറ്റിക്കു വിട്ടു മറ്റൊരു ദിവസം തിരുവനന്തപുരത്തുവച്ചു സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍, യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സ്ഥിതിക്കു പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുന്നതു ഗുണകരമാകില്ലെന്നു ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ പാര്‍ട്ടി ഓഫിസില്‍വച്ചു പ്രഖ്യാപനം നടത്തുകയായിരുന്നു.
മുന്‍ പാര്‍ലമെന്റംഗമായ ടി.കെ ഹംസയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും യുവതലമുറയില്‍പ്പെട്ട ഒരാള്‍ വേണമെന്ന അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് ഫൈസലിനു നറുക്കുവീണത്. അതേസമയം, പി.കെ കുഞ്ഞാലിക്കുട്ടിയെപ്പോലെ കരുത്തനും പൊതുസമ്മതനുമായ സ്ഥാനാര്‍ഥിക്കെതിരേ മുന്‍പരിജയമില്ലാത്തയാളെ രംഗത്തിറക്കിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മുറുമുറുപ്പുയര്‍ന്നിട്ടുണ്ട്.
ടി.കെ ഹംസയെപ്പോലെ സീനിയര്‍ നേതാക്കളെ രംഗത്തിറക്കിയാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷമെങ്കിലും കുറക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."