ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ കത്തി നശിച്ചു
കല്ല്യാശ്ശേരി: കല്ല്യാശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത് ജപ്പാന് കുടിവെള്ള സംഭരണ ടാങ്കിന് സമീപം സൂക്ഷിച്ച ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ കത്തിനശിച്ച നിലയില്‍. പത്ത് സെന്റീമീറ്റര്‍ വ്യാസം വരുന്ന അമ്പതോളം പ്ലാസ്റ്റിക് പൈപ്പുകളാണ് കത്തി നശിച്ചത്. വലിയ പൈപ്പുകള്‍ യോജിപ്പിക്കുന്നതിനുള്ള കണക്ഷന് പൈപ്പുകളും കത്തി നശിച്ചവയില്‍പ്പെടും.
ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് പൈപ്പുകള്‍ സൂക്ഷിച്ചിരുന്ന ബിക്കിരിന്പറമ്പ് തിയ്യ സമുദായ സംഘത്തിന്റെ സ്ഥലത്ത് നിന്നു പുക ഉയരുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പൊലിസും ചേര്‍ന്ന് ഒരു മണിക്കൂര്‍ പ്രയത്നിച്ച് തീയണക്കുകയായിരുന്നു.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ക്ക് ആരെങ്കിലും തീയിട്ടതാണോയെന്ന് സംശയമുണ്ടെങ്കിലും ഇക്കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."