HOME
DETAILS
MAL
സഹിഷ്ണുതയുള്ള തലമുറയെ വളര്‍ത്തിയെടുക്കണം: മന്ത്രി
backup
March 18 2017 | 20:03 PM
പാനൂര്‍: വൈവിധ്യത്തിനിടയിലും സഹിഷ്ണതയുള്ള തലമുറയെ സൃഷ്ടിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്ന് മന്ത്രി കെ.കെ ശൈലജ. ജില്ലാ സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് നിയോജക മണ്ഡലംതല മികവുല്‍സവവും അധ്യാപക സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന മന്ത്രി. പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാനൂര്‍ നഗരസഭാധ്യക്ഷ കെ.വി റംല അധ്യക്ഷയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. അതിസാഹസികമായി സഹപാഠികളുടെ ജീവന് രക്ഷിച്ച ആദിലിനെ ഉപഹാരം നല്കി മന്ത്രി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."