സ്ഥാനമാറ്റത്തിന് മുന്‍പ് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു
ചെന്നൈ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.വി.കെ.എസ് ഇളങ്കോവന് രാജിവച്ചു. ജൂണ്‍ 15ന് ഡല്‍ഹില്‍ ഹൈക്കമാന്‍ഡുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് എ.ഐ.സി.സിക്ക് ഇന്നലെ രാജിക്കത്ത് അയച്ചതെന്ന് തമിഴ്നാട് പി.സി.സി വക്താവ് ഗോപണ്ണ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്കുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് ഇളങ്കോവനെ മാറ്റാന്‍ എ.ഐ.സി.സി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം രാജിവച്ചൊഴിഞ്ഞത്. 2014 നവംബര്‍ ഒന്നിനാണ് ഇളങ്കോവനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്നു പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഇളങ്കോവന് തയാറായില്ല. ഇളങ്കോവന്റെ രാജിക്കത്ത് ഹൈക്കമാന്‍ഡ് സ്വീകരിച്ചതായും തമിഴ്നാട് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് അറിയിച്ചു.
അതേസമയം എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിദേശ പര്യടനത്തിനുശേഷം പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."