കടക്കെണിയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജീവനക്കാര്‍
നെയ്യാറ്റിന്‍കര: കടക്കെണിയില്‍ മുങ്ങി നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജീവനക്കാര്‍ ഒന്നടങ്കം തയാറെടുക്കുന്നു. ഡിപ്പോയിലെ വിവിധ യൂനിയന്‍ പ്രതിനിധികള്‍ ഒന്നിക്കുകയും നെയ്യാറ്റിന്‍കര ഡിപ്പോ എ.ടി.ഒ സജീവുമായി ചര്‍ച്ച നടത്തുകയുമുണ്ടായി.
ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങള്‍ യൂനിയര്‍ പ്രതിനിധികള്‍ സംഘടനയില്‍പ്പെട്ട തൊഴിലാളികളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ എല്ലാവരും അവര്‍ക്ക് അന്നം നല്‍കുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ മുന്നോട്ടിറങ്ങുകയായിരുന്നു.
ഇതിന്റെ ആദ്യ ഘട്ടമായി കഴിഞ്ഞദിവസം ഡിപ്പോയിലെ എല്ലാ ജീവനക്കാരും ജോലിക്കിറങ്ങി. മുഴുവന്‍ ബസുകളും സര്‍വിസ് നടത്തുകയും ചെയ്തു. സ്ലീപ്പര്‍ ജീവനക്കാര്‍ മുതല്‍ ഡിപ്പോയിലെ ഓഫിസര്‍മാര്‍ വരെ ഒരേ മനസോടെ ജോലിക്കിറങ്ങി.
സേവ് കെ.എസ്.ആര്‍.ടി.സി എന്ന ബാഡ്ജ് കുത്തി രാവിലെ 5ന് തന്നെ ഡിപ്പോയില്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തി. ഡിപ്പോ യൂനിറ്റ് ഓഫിസര്‍ സജീവ് ജീവനക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സര്‍വിസുകള്‍ ആരംഭിക്കുകയുമായിരുന്നു.
ഒരോ മണിക്കൂര്‍ കഴിയുമ്പോഴും യൂനിറ്റ് ഓഫിസര്‍ യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും സര്‍വിസ് നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. സര്‍വിസുകള്‍ ആരംഭിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കളക്ഷനുകളില്‍ മാറ്റമുണ്ടായതായി ജീവനക്കാര്‍ പറയുന്നു.
കുടാതെ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് നന്ദി അറിയിക്കുകയും സഹകരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ലഘു രേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിച്ചത് 13 ലക്ഷത്തില്‍ അധികമാണ്. എന്നാല്‍ ലക്ഷങ്ങളുടെ അധിക വര്‍ധനവ് ലക്ഷ്യത്തിലെത്തിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."