കാളവണ്ടി യുഗം മറികടക്കാതെ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷന്‍
ചെറുതുരുത്തി : ഹൈടെക് യുഗത്തിലും കാളവണ്ടി യുഗം മറികടക്കാനാവാതെ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷന്‍ തിരുവനന്തപുരം ഡിവിഷനിലെ അവസാനത്തെ റെയില്‍വേ സ്റ്റേഷനോട് കടുത്ത അവഗണന വെച്ച് പുലര്‍ത്തുകയാണ് റെയില്‍വേയെന്നു നാട്ടുകാരും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ആരോപിയ്ക്കുന്നു. നാല് പ്ലാറ്റ്‌ഫോം റെയില്‍വേ സ്റ്റേഷന് ഉണ്ടെങ്കിലും ഇത് മാത്രമാണ് ആഢംബരം. ഒറ്റ പ്ലാറ്റ്‌ഫോമിന് പോലും ആവശ്യമായ ഉയരമോ, നീളമോ ഇല്ല. ഇതു മൂലം യാത്രക്കാര്‍ അനുഭവിയ്ക്കുന്ന ദുരിതം ചില്ലറയുമല്ല . വയോധികരായ യാത്രക്കാരാണ് കൊടിയ ദുരിതം അനുഭവിയ്ക്കുന്നത്. ട്രെയിന്‍ കയറാനും ഇറങ്ങാനും കോണി ഉപയോഗിയ്‌ക്കേണ്ട അവസ്ഥയാണ്. പ്ലാറ്റ് ഫോമില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഇതിനകം തന്നെ അപകടത്തില്‍ പെട്ടിട്ടുള്ളത്. കലാമണ്ഡലമടക്കം നിരവധി സ്ഥാപനങ്ങളിലേക്ക് എത്തുന്ന യാത്രക്കാര്‍ വലിയ പ്രയാസമാണ് നേരിടുന്നത്. റീജ്യണല്‍ മാനേജര്‍ നേരത്തെ സ്റ്റേഷന്‍ സന്ദര്‍ശിച്ച പ്പോള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ വികസനവുമായി ബന്ധപ്പെട്ട് നിവേദനം നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഷൊര്‍ണൂരില്‍ പ്രവേശിയ്ക്കാതെ എത്തുന്ന ട്രെയിനുകള്‍ക്ക് വള്ളത്തോള്‍ നഗറില്‍ സ്റ്റോപ്പ് അനുവദിയ്ക്കണമെന്ന ആവശ്യവും പരിഗണിയ്ക്കപ്പെട്ടില്ല. ഇപ്പോള്‍ പ്ലാറ്റ് ഫോം ടൈല്‍സ് ഒട്ടിച്ച് മനോഹരമാക്കുകയാണ് റെയില്‍വേ . എന്നാല്‍ പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടുന്ന ആവശ്യം ബധിരകര്‍ണ്ണങ്ങളിലാണ് പതിയ്ക്കുന്നത്. ഇതിനെ തിരെ അതിശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."