HOME
DETAILS
MAL
കോഓപ്പറേറ്റിവ് എംപ്ലോയിസ് ഓര്ഗനൈസേഷന് ജില്ലാ കണ്വന്ഷന്
backup
March 20 2017 | 02:03 AM
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ രണ്ടും നാലും ശനിയാഴ്ചകളിലെ ബേങ്ക് അവധി മുഴുവന്‍ സഹകരണ ബേങ്കുകള്‍ക്കും ബാധകമാക്കണമെന്ന് കോഓപ്പറേറ്റിവ് എംപ്ലോയിസ് ഓര്ഗനൈസേഷന് (സി.ഇ.ഒ) ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
കെ.വി ഷറഫുദ്ദീന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ മുഹമ്മദലി ഉല്‍ഘാടനം ചെയ്തു.
തളിപ്പറമ്പ് നഗരസഭാ ചെയര്മാന് മഹമൂദ് അള്ളാംകുളം, മുസ്തഫ ചുര്യാട്ട്, മുഹമ്മദ് കൊടുവള്ളി, പി.പി ജലീല്‍, നസീര്‍ ചാലാട്, കെ.എം സുരേഷ് കുമാര്‍, അശറഫ് മടക്കാട്, എം.പി സതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."