യു.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനില്ലെന്ന് ഷീലാ ദീക്ഷിത്
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ ഷീല ദീക്ഷിത്. പദവിയിലേക്കില്ലെന്ന് അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചനകള്‍
കോണ്‍ഗ്രസിനു വേണ്ടി യു.പിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കുന്ന പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിച്ചത്. ബ്രാഹ്മിണ്‍ നേതാവിനെ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ വേണ്ടിയാണ് പ്രശാന്ത് ഷീലാ ദീക്ഷിതിനെ നിര്‍ദ്ദേശിച്ചത്.
ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഷീലാ ദീക്ഷിതുമായി ഈ മാസം ആദ്യം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്നതിന്റെ പ്രവര്‍ത്തന പരിചയവും യു.പിയിലെ കുടുംബ ബന്ധങ്ങളും ഗുണം ചെയ്യുമെന്നതിനാലാണ് 78 കാരിയായ ഷീല ദീക്ഷിതിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
യു.പിയിലെ മുഖ്യമന്ത്രി സ്ഥാനമോ അല്ലെങ്കില്‍ പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണമോ നയിക്കാനാണ് ഷീല ദീക്ഷിതിനോട് ആവശ്യപ്പെട്ടിരുന്നത്. പഞ്ചാബില്‍ കമല്‍നാഥിനെ പ്രചാരണത്തിനായി നിയോഗിച്ചിരുന്നെങ്കിലും സിഖ് വിരുദ്ധ കാലാപത്തിന്റെ ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ അദ്ദേഹം പിന്മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഷീല ദീക്ഷിതിനെ കോണ്‍ഗ്രസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."