HOME
DETAILS

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത

  
October 19, 2024 | 11:20 AM

 Air Pollution and Toxic Foam in Yamuna River in Delhi

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക മുന്നൂറ് കടന്നു. യമുന നദിയില്‍ വിഷപ്പത ഒഴുകുന്നത് കടുത്ത ആശങ്കയാകുകയാണ്.  എല്ലാ വര്‍ഷത്തെയും പോലെ  ഇത്തവണയും ശൈത്യകാലം തുടങ്ങുമ്പോള്‍ ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമാണ്. ഇന്നലെ രാവിലെ മുതലാണ് കാളിന്ദി കുഞ്ച് പ്രദേശത്ത്  വിഷപ്പത കണ്ടുതുടങ്ങിയത്.വിഷം പതഞ്ഞൊഴുകുന്നത് എല്ലാ വര്‍ഷവും ആവര്‍ത്തിച്ചിട്ടും ശാശ്വതമായ ഒരു പരിഹാരം കാണാന്‍ സര്‍ക്കാരിനായിട്ടില്ല എന്ന  ആക്ഷേപം ശക്തമാണ്.

സമീപത്തെ ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യങ്ങളും ഗാര്‍ഹികമാലിന്യങ്ങളുമെല്ലാം പുറന്തള്ളുന്നത് യമുനയിലേക്കാണ്. അങ്ങനെ ഉയര്‍ന്ന അളവില്‍ നദിയിലെത്തുന്ന അമോണിയയും ഫോസ്‌ഫേറ്റുമൊക്കെയാണ് വിഷപ്പത രൂപപ്പെടുന്നതിന്റെ പ്രധാനകാരണം. യമുനയെ ആശ്രയിച്ച് ജീവിക്കുന്ന  ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഈ മലിനീകരണം ഉണ്ടാക്കുന്ന  ആരോഗ്യ പ്രശ്മനങ്ങളും കുറവല്ല. ത്വക്ക് രോഗങ്ങള്‍ മുതല്‍ ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍ക്ക് വരെ ഇത് കാരണമാകുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍; 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

Kerala
  •  10 days ago
No Image

ഞങ്ങൾ ജയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, വിമർശനങ്ങൾ ഞങ്ങൾക്ക് ഇന്ധനമാണ്; ഫിഫ പക്ഷപാത ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ മറുപടി!

Football
  •  10 days ago
No Image

പഴകിയ ഭക്ഷണങ്ങള്‍ വിതരണം ചെയ്തതില്‍ നടപടി: സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് നോട്ടിസയച്ച് എഫ്എസ്എസ്എഐ

Kerala
  •  10 days ago
No Image

വിഴിഞ്ഞം വിവാദം: 'മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്'; തോമസ് ഐസക്

Kerala
  •  10 days ago
No Image

ഞങ്ങൾക്ക് ഭയമില്ല, പേടിക്കേണ്ടത് ഫ്രാൻസാണ്; സെമി പോരാട്ടത്തിന് മുന്നോടിയായി എംബാപ്പെയ്ക്ക് ലാമിൻ യമാലിന്റെ വെല്ലുവിളി

Football
  •  10 days ago
No Image

ജപ്പാൻ വീണു പക്ഷേ, 'ജാപ്പനീസ് ശാപം' ഉണർന്നു; ഹാലണ്ടിന്റെ നോർവേ ലോകകപ്പ് നേടുമെന്ന് ഫാൻസ്! വിചിത്രമായ ആ ഫുട്ബോൾ സിദ്ധാന്തം ഇങ്ങനെ

Football
  •  10 days ago
No Image

അജിത് കുമാറിനെ സംരക്ഷിക്കുന്നില്ല; റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി: കെ.സി. വേണുഗോപാല്‍

latest
  •  10 days ago
No Image

ഇതുവരെ ആരും തൊടാത്ത റെക്കോർഡ്; ചരിത്ര നേട്ടത്തിൽ ലോകത്തിലെ ആദ്യ താരമായി മെറീനോ

Football
  •  10 days ago
No Image

വയോധികയെ കൊന്ന് കുഴിച്ചുമൂടിയ കേസ്; രണ്ട് പ്രതികള്‍ പിടിയില്‍

Kerala
  •  10 days ago
No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം: നാളെ ഒരു ജില്ലയിലും മുന്നറിയിപ്പില്ല

Kerala
  •  10 days ago